---
title: "കൊടും ക്രൂരം....! നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്ന നിലയിൽ കുട്ടി; 25-കാരൻ അറസ്റ്റിൽ"
english_title: "Four year old girl sexually assaulted child found bleeding from private parts 25 year old arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329812/four-year-old-girl-sexually-assaulted-child-found-bleeding-from-private-parts-25-year-old-arrested"
published_at: "2025-12-07T10:51:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69350faf32e90_pocso.jpg"
keywords: []
---

# കൊടും ക്രൂരം....! നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്ന നിലയിൽ കുട്ടി; 25-കാരൻ അറസ്റ്റിൽ

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **മദ്യ ലഹരിയിൽ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് 25 കാരൻ. പരാതിയെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഉത്തർപ്രദേശിലെ ബവാനയിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് പെൺകുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **മദ്യ ലഹരിയിൽ നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് 25 കാരൻ. പരാതിയെത്തുടർന്ന് യുവാവിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. ഉത്തർപ്രദേശിലെ ബവാനയിലാണ് സംഭവം. മദ്യപിച്ചെത്തിയ യുവാവ് പെൺകുട്ടിയെ ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി അകത്ത് നിന്ന് പൂട്ടിയ ശേഷം അതിക്രമം നടത്തുകയായിരുന്നു.

ബവാന സ്വദേശിയായ 25 കാരൻ റിസ്വാൻ ആണ് പോലീസ് പിടിയിലായത്. പ്രതി മദ്യലഹരിയിലായിരുന്നുവെന്നും സംഭവത്തിന് തൊട്ടുപിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായും പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 3 ന് വൈകുന്നേരം അഞ്ചരയോടെ പൊലീസിന് അതിക്രമത്തെ കുറിച്ച് ഫോൺ കോൾ ലഭിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന് ഒഴുകുന്നതും കുട്ടി കരയുന്നതും കണ്ടെത്തി. വൈദ്യപരിശോധന നടത്താനായി ഉടൻ തന്നെ എസ്ആർഎച്ച്സി ആശുപത്രിയിലേക്ക് മാറ്റുകയും തുടർ ചികിത്സയ്ക്കായി ബിഎസ്എ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.

ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തുകയും പ്രസക്തമായ സാമ്ബിളുകൾ ശേഖരിക്കുകയും ചെയ്തു. ഫോറൻസിക് അനാലിസിസ് ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം, പെൺകുട്ടിക്ക് ആവശ്യമായ കൗൺസിലിങ് എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329812/four-year-old-girl-sexually-assaulted-child-found-bleeding-from-private-parts-25-year-old-arrested)