---
title: " ദേവിയെ എടുത്തോണ്ട് പോയി .....! കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു"
english_title: "Theft at Kunnamkulam Kizhoor Devi temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329811/theft-at-kunnamkulam-kizhoor-devi-temple"
published_at: "2025-12-07T10:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69350e7069aa2_theft.jpg"
keywords: []
---

#  ദേവിയെ എടുത്തോണ്ട് പോയി .....! കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു

> **Lead Summary:** **തൃശൂർ: **കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകൾ തകർത്ത നിലയിലാണ്.

## Article Content

**തൃശൂർ: **കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഓഫീസിലെ അലമാരകൾ തകർത്ത നിലയിലാണ്.

ഇന്നലെ അർധരാത്രിയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

രണ്ട് അലമാരകളും കുത്തിപ്പൊളിച്ച നിലയിലാണ്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329811/theft-at-kunnamkulam-kizhoor-devi-temple)