---
title: "95,000 ത്തിന് മുകളിൽ...! കേരളത്തിൽ സ്വർണത്തിന്  ചൂടേറുന്നു "
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329807/gold-price-in-kerala"
published_at: "2025-12-07T10:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69350d334c7d4_gold.jpg"
keywords: []
---

# 95,000 ത്തിന് മുകളിൽ...! കേരളത്തിൽ സ്വർണത്തിന്  ചൂടേറുന്നു 

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. വിവാഹ വിപണിയിൽ സ്വർണവില ഇപ്പോഴും 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടർന്നു. ഇന്നലെ പവന് 400 രൂപ കുറഞ്ഞിരുന്നു. വിവാഹ വിപണിയിൽ സ്വർണവില ഇപ്പോഴും 95,000 ത്തിന് മുകളിൽ നിൽക്കുന്നത് ഉപഭോക്താക്കൾക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുത. വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ ഇത് വിവാഹ വിപണിയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,440 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.

**ഇന്നത്തെ വില വിവരങ്ങൾ**

**ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 11930 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9810 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7640 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4930 രൂപയാണ്. സ്വർണ്ണത്തേക്കാൾ വെള്ളി ആഭരണങ്ങൾക്ക് പ്രചാരമുള്ള പ്രദേശങ്ങളിൽ വെള്ളിയുടെ ഡിമാൻ‍ഡ് വൻതോതിൽ കൂടിയിട്ടുണ്ട്. ഒരു ​ഗ്രാം വെള്ളിയുടെ വില ഇന്ന് 190 രൂപയായി.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329807/gold-price-in-kerala)