---
title: "നിശാക്ലബ്ബിലുണ്ടായ തീപിടുത്തം: മരണം 25 ആയി, അഗ്നിപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്"
english_title: "Death toll in nightclub fire rises to 25"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329801/death-toll-in-nightclub-fire-rises-to-25"
published_at: "2025-12-07T10:21:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6935081d24abe_fire.jpg"
keywords: []
---

# നിശാക്ലബ്ബിലുണ്ടായ തീപിടുത്തം: മരണം 25 ആയി, അഗ്നിപടരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

> **Lead Summary:** **പനജി: **ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

**പനജി: **ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിര്‍ച്ച് ബൈ റോമിയോ ലേന്‍ എന്ന ക്ലബ്ബിലാണ് അഗ്‌നിബാധയുണ്ടായത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് വിലയിരുത്തല്‍. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടര്‍ന്നത്.

മരിച്ചവരില്‍ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മരിച്ചവരില്‍ മൂന്ന് വിനോദസഞ്ചാരികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മൂന്നുപേര്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിന്റെ നടക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. കെട്ടിടത്തെ തീ വിഴുങ്ങുകയും കനത്ത പുക രാത്രി ആകാശത്തേക്ക് ഉയരുകയും ചെയ്യുന്നത് വീഡിയോയില്‍ കാണം. തീ അണയ്ക്കാനും നിയന്ത്രണത്തിലാക്കാനും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329801/death-toll-in-nightclub-fire-rises-to-25)