---
title: "മക്കളെന്ത് പിഴച്ചു ? ഭാര്യയുമായി തർക്കം, പിന്നാലെ മക്കളെ വിഷം കൊടുത്ത് കൊന്ന് സ്വയം ജീവനൊടുക്കി യുവാവ്"
english_title: "young man committed suicide after an argument with his wife, poisoning his children"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329791/young-man-committed-suicide-after-an-argument-with-his-wife-poisoning-his-children"
published_at: "2025-12-07T08:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934f27a2a828_crime.jpg"
keywords: []
---

# മക്കളെന്ത് പിഴച്ചു ? ഭാര്യയുമായി തർക്കം, പിന്നാലെ മക്കളെ വിഷം കൊടുത്ത് കൊന്ന് സ്വയം ജീവനൊടുക്കി യുവാവ്

> **Lead Summary:** ബിജ്‌നോർ : ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെയും മകളെയും വിഷം കൊടുത്ത് കൊന്ന് ശേഷം യുവാവ് സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം.

## Article Content

ബിജ്‌നോർ : ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് മകനെയും മകളെയും വിഷം കൊടുത്ത് കൊന്ന് ശേഷം യുവാവ് സ്വയം ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം.

ശനിയാഴ്ച ഉച്ചയോടെ ബാബുറാം (28) മകൻ ദീപാൻഷുവിനെയും (5) മകൾ ഹർഷികയെയും (3) മുബാറക്പൂർ ഖാദർ ഗ്രാമത്തിന് സമീപമുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ശേഷം ബാബുറാം ആദ്യം കുട്ടികൾക്കു വിഷം കൊടുത്തുവെന്നും പിന്നീട് സ്വയം വിഷം കഴിച്ചെന്നും ചാന്ദ്പൂർ സർക്കിൾ ഓഫിസർ ദേശ്ദീപക് സിങ് പറഞ്ഞു.

വിവരമറിഞ്ഞ് മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദാമ്പത്യ തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറഞ്ഞു. ഭാര്യയും ഭർത്താവും തമ്മിൽ ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി വീട്ടുകാർ പറഞ്ഞു.

ബാബുറാമിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കുട്ടികളുടെ മൃതദേഹം അവരുടെ കുടുംബാംഗങ്ങൾ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329791/young-man-committed-suicide-after-an-argument-with-his-wife-poisoning-his-children)