---
title: "കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്"
english_title: "Car accident kannur muzhappilangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329787/car-accident-kannur-muzhappilangad"
published_at: "2025-12-07T08:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934ec9d32bbb_kannur.jpg"
keywords: []
---

# കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **മുഴപ്പിലങ്ങാട് ( കണ്ണൂർ ) : **കണ്ണൂർ ദേശീയപാത 66ൽ മുഴപ്പിലങ്ങാടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ശ്രീ നാരായണ മഠത്തിന് മുൻ വശത്ത് ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

## Article Content

**മുഴപ്പിലങ്ങാട് ( കണ്ണൂർ ) : **കണ്ണൂർ ദേശീയപാത 66ൽ മുഴപ്പിലങ്ങാടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. ശ്രീ നാരായണ മഠത്തിന് മുൻ വശത്ത് ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

പരിക്കേറ്റ രണ്ട് പേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് ഒരേ ദിശയിലേക്ക് പോയ കാറുകളാണ് അപകടത്തിൽ പെട്ടത്.

കാറിന്റെ പിറകിൽ വന്ന് മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പാതയുടെ സൈഡ് ബിത്തിക്ക് മുകളിലെത്തിയ നിലയിലാണുള്ളത്.

കഴിഞ്ഞ ഒരാഴ്ചയായി പാത ടാർ ചെയ്യുന്നതിനായി അടച്ചിട്ടതായിരുന്നു. നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കാൻ റോഡിന്റെ ഒരു ഭാഗത്ത് ഇരുമ്പ് ഭിത്തികൾ കൊണ്ട് ബ്ലോക് ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ടാറിങ്ങ് പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും ബ്ലോക് ചെയ്ത ഭാഗങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത് .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329787/car-accident-kannur-muzhappilangad)