---
title: "കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി തൃശൂര്‍ എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍"
english_title: "Suicide, Kozhikode native, student found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329778/suicide-kozhikode-native-student-found-dead"
published_at: "2025-12-07T07:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934dec0bd6e3_thrissur.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥി തൃശൂര്‍ എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍

> **Lead Summary:** **തൃശൂര്‍: ** തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റലില്‍ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്.

## Article Content

**തൃശൂര്‍: ** തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റലില്‍ വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അക്ഷയ് ചന്ദ്രനാണ് മരിച്ചത്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ വിദ്യാർത്ഥിയാണ് അക്ഷയ്. മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

വാര്‍ഡനും മറ്റ് വിദ്യാർത്ഥികളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. വിയൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

***( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056... )***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329778/suicide-kozhikode-native-student-found-dead)