---
title: "കൊലപാതകമോ... ? തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിൽ, എറണാകുളം അടച്ചിട്ട വീട്ടിൽ യുവാവിൻ്റെ മൃതദേഹം"
english_title: "Body of young man found in locked house in Ernakulam "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329767/body-of-young-man-found-in-locked-house-in-ernakulam"
published_at: "2025-12-06T22:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69345c41bfb92_ernakulam.jpg"
keywords: []
---

# കൊലപാതകമോ... ? തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിൽ, എറണാകുളം അടച്ചിട്ട വീട്ടിൽ യുവാവിൻ്റെ മൃതദേഹം

> **Lead Summary:** **കൊച്ചി: ** എറണാകുളത്ത് അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊച്ചി: ** എറണാകുളത്ത് അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം കലാഭവൻ റോഡിലെ കോട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.

തലയ്ക്ക് അടിയേറ്റ് തല തക‍ർന്ന നിലയിലും ചെവി മുറിഞ്ഞ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇന്ന് വൈകിട്ട് വീട്ടിലെത്തിയ കെഎസ്ഇബി ഉദ്യോ​ഗസ്ഥരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329767/body-of-young-man-found-in-locked-house-in-ernakulam)