---
title: "യുഎസിൽ വീട്ടിൽ വളർത്തിയ പിറ്റ്ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും പേരക്കുട്ടിക്കും ദാരുണാന്ത്യം"
english_title: "Grandfather and grandson die in pitbull attack"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329748/grandfather-and-grandson-die-in-pitbull-attack"
published_at: "2025-12-06T20:24:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69344435d1ede_pitbull.jpg"
keywords: []
---

# യുഎസിൽ വീട്ടിൽ വളർത്തിയ പിറ്റ്ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും പേരക്കുട്ടിക്കും ദാരുണാന്ത്യം

> **Lead Summary:** അമേരിക്കയിലെ ടെന്നസിയിൽ മുത്തശ്ശനെയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും പിറ്റ് ബുൾ നായകൾ കടിച്ചുകീറി കൊലപ്പെടുത്തി. അൻപത് വയസ്സുകാരനായ ജെയിംസ് അലക്സാണ്ടർ സ്മിത്തിനേയും പിഞ്ചുകുഞ്ഞിനേയുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

അമേരിക്കയിലെ ടെന്നസിയിൽ മുത്തശ്ശനെയും മൂന്ന് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയേയും പിറ്റ് ബുൾ നായകൾ കടിച്ചുകീറി കൊലപ്പെടുത്തി. അൻപത് വയസ്സുകാരനായ ജെയിംസ് അലക്സാണ്ടർ സ്മിത്തിനേയും പിഞ്ചുകുഞ്ഞിനേയുമാണ് ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബം വളർത്തിയിരുന്ന പിറ്റ്ബുള്ളുകളാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചു. ഇവ അക്രമ സ്വഭാവം കാണിച്ചിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

ഏഴ് നായകളാണ് ഇവരെ ആക്രമിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായകൾ ആക്രമിക്കുകയുമായിരുന്നു. പൊലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവെച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329748/grandfather-and-grandson-die-in-pitbull-attack)