---
title: "കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: ബിജെപി പ്രവർത്തകർ അറസ്റ്റിൽ"
english_title: "Congress worker hacked to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329745/congress-worker-hacked-to-death"
published_at: "2025-12-06T19:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693438c83c1cf_crime.jpg"
keywords: []
---

# കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു: ബിജെപി പ്രവർത്തകർ അറസ്റ്റിൽ

> **Lead Summary:** **മംഗളൂരു: ** കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

## Article Content

**മംഗളൂരു: ** കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ബാനറിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കോൺഗ്രസ് പ്രവർത്തകനും സഖരായപട്ടണ ഗ്രാമപഞ്ചായത്ത് അംഗവുമായ ഗണേഷ് ഗൗഡയെയാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.

സംഭവത്തിൽ അഞ്ച് ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകരെ സഖരായപട്ടണ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ സഞ്ജയ്, ഭൂഷൺ, മിഥുൻ എന്നീ മൂന്ന് പേർ ബിജെപിയുടെ സജീവ പ്രവർത്തകരാണ്. വെള്ളിയാഴ്ച രാത്രി പത്തരയോടെ ബൈക്കുകളിലെത്തിയ എട്ട് പേരടങ്ങുന്ന സംഘം, കൽമുരുഡേശ്വര മഠം റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ഗൗഡയെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് കടൂർ താലൂക്കിലെ സഖരായപട്ടണയിൽ 'ദത്ത ജയന്തി' ആചരിക്കുന്നതിനുള്ള ബാനറുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഗൗഡ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ പ്രതികളിൽ ഒരാളായ സഞ്ജയ്, ചിക്കമംഗളൂരു മല്ലേഗൗഡ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329745/congress-worker-hacked-to-death)