---
title: "എന്നും ഒരേ റെസിപ്പിയാണോ? 'മുട്ടക്കറി' ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കൂ "
english_title: "muttakkari Egg curry recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329720/muttakkari-egg-curry-recipe"
published_at: "2025-12-06T16:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6934093fef0f3_egg.jpg"
keywords: []
---

# എന്നും ഒരേ റെസിപ്പിയാണോ? 'മുട്ടക്കറി' ഇനിമുതൽ ഇങ്ങനെ ഉണ്ടാക്കൂ 

> **Lead Summary:** ** **അടിപൊളി മുട്ടക്കറി ഉണ്ടാക്കാം ഈ രീതിയിലൂടെ .

## Article Content

** **അടിപൊളി മുട്ടക്കറി ഉണ്ടാക്കാം ഈ രീതിയിലൂടെ .

*ആവശ്യ സാധങ്ങൾ:*

*മുട്ട  *

*സവാള  *

*ഉരുളക്കിഴങ്ങ്  *

*ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് *

*പച്ചമുളക്  *

*മല്ലിപ്പൊടി  *

*ഗരം മസാല  *

*മഞ്ഞൾ പൊടി  *

*ഉപ്പ്  *

*പെരും ജീരകപ്പൊടി  *

*എണ്ണ  *

*കറിവേപ്പില  *

*തേങ്ങാപ്പാൽ (ഒന്നാം പാൽ) *

*തേങ്ങാപ്പാൽ (രണ്ടാം പാൽ)  *

ഉണ്ടാക്കുന്ന വിധം:

**ആദ്യം മുട്ട പുഴുങ്ങി മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് പച്ച മുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. ഇത് മൂത്തു വരുമ്പോൾ ഇതിലോട്ടു മസാലകൾ ചേർത്ത് നന്നായി വഴറ്റുക. ശേഷം കഷ്ണങ്ങളാക്കി വച്ച ഉരുള കിഴങ്ങു ചേർത്ത് കൊടുക്കുക.**

**മസാലകൾ കിഴങ്ങിൽ പിടിച്ച ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർക്കുക. ഉരുളക്കിഴങ്ങ് വേവുന്നത്‌ വരെ മൂടിവെച്ച് വേവിക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. **

**ഉരുളക്കിഴങ്ങു വെന്തതിനു ശേഷം ഇതിലെക്കു പുഴുങ്ങി വച്ച മുട്ട ചേർക്കുക . 2 മിനിറ്റ് കഴിയുമ്പോൾ ഒന്നാം തേങ്ങാപാൽ ചേർക്കുക. ഇത് ചേർത്ത് ചൂടായിവരുമ്പോൾ തീ ഓഫ് ചെയ്യുക . ശേഷം മുകളിൽ കറിവേപ്പിലയും മല്ലിയിലയും മുകളിൽ ഇട്ട് ഇറക്കാം.**

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329720/muttakkari-egg-curry-recipe)