---
title: "പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിൽ നഴ്സിങ് വിദ്യാർഥിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; യുവാവ് അറസ്റ്റിൽ"
english_title: "Nursing student found dead with throat slit in rented building in front of police station youth arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329709/nursing-student-found-dead-with-throat-slit-in-rented-building-in-front-of-police-station-youth-arrested"
published_at: "2025-12-06T15:07:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933f99f4a2e4_crime.jpg"
keywords: []
---

# പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിൽ നഴ്സിങ് വിദ്യാർഥിനി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; യുവാവ് അറസ്റ്റിൽ

> **Lead Summary:** ജയ്പൂർ: രാജസ്ഥാനിലെ ഖൈർത്തൽ-തിജാറ ജില്ലയിൽ നഴ്സിങ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. 20 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഉപേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയാണ് 21 കാരനായ ഉപേന്ദ്ര കുമാർ.

## Article Content

ജയ്പൂർ: രാജസ്ഥാനിലെ ഖൈർത്തൽ-തിജാറ ജില്ലയിൽ നഴ്സിങ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെട്ട നിലയിൽ കണ്ടെത്തി. 20 കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഉപേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മഹേന്ദ്രഗഢ് സ്വദേശിയാണ് 21 കാരനായ ഉപേന്ദ്ര കുമാർ.

കഴിഞ്ഞ ദിവസം ഉച്ചയോടെ മുണ്ഡാവർ പൊലീസ് സ്റ്റേഷന് മുന്നിലുള്ള വാടകക്കെട്ടിടത്തിലെ മുറിയിലാണ് യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട വിദ്യാർഥിനിയും പ്രതിയും ഒരേ കെട്ടിടത്തിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി എന്നാണ് മരിച്ച വിദ്യാർഥിനിയുടെ പിതാവ് ആരോപിച്ചത്. മരിച്ച യുവതിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപേന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് മുണ്ഡാവർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാംനിവാസ് മീന അറിയിച്ചു.

സംഭവത്തിൽ രോഷാകുലരായ പ്രദേശവാസികൾ മുണ്ഡാവർ പ്രധാന റോഡ് 30 മിനിറ്റോളം ഉപരോധിച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടികയായിരുന്നു. രാജസ്ഥാനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് ഈ കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് ടിക്കറാം ജൂലി പറഞ്ഞു.

> നഴ്സിങ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു. ജനങ്ങൾ പ്രക്ഷുബ്ധരാണ്. എന്നാൽ ബിജെപി സർക്കാർ കണ്ണും കാതും അടച്ചിട്ടിരിക്കുകയാണ്," അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329709/nursing-student-found-dead-with-throat-slit-in-rented-building-in-front-of-police-station-youth-arrested)