---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും "
english_title: "RahulMangkootathil, second case; anticipatory bail plea to be considered today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329692/rahulmangkootathil-second-case-anticipatory-bail-plea-to-be-considered-today"
published_at: "2025-12-06T13:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933e9443ee5b_rahul.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും 

> **Lead Summary:** **തിരുവനന്തപുരം: ** 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് തന്നെ പരി​ഗണിക്കും.

## Article Content

**തിരുവനന്തപുരം: ** 23 കാരിയെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ‌ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് തന്നെ പരി​ഗണിക്കും.

ഉച്ച കഴിഞ്ഞ് 2.45 ന് കേസ് പരി​ഗണിക്കുമെന്നാണ് വിവരം. ആദ്യ കേസിൽ ഹൈക്കോടതിയിൽ നിന്ന് അറസ്റ്റ് തടഞ്ഞ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുൽ രണ്ടാമത്തെ കേസിൽ ജാമ്യ ഹർജി സമർപ്പിച്ചത്. ജാമ്യ ഹർജി തീർപ്പാക്കുന്നതുവരെ അറസ്റ്റ് തടയണമെന്ന് കോടതിയിൽ പെറ്റീഷൻ നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329692/rahulmangkootathil-second-case-anticipatory-bail-plea-to-be-considered-today)