---
title: "ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം; ബഹുമതി ലോകസമാധാനത്തിന് നൽകിയ ‘മഹത്തായ സംഭാവന’കളുടെ പേരിൽ"
english_title: "Trump awarded FIFA Peace Prize Honored for great contributions to world peace"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329654/trump-awarded-fifa-peace-prize-honored-for-great-contributions-to-world-peace"
published_at: "2025-12-06T11:18:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6933c4277e772_donald_trumph.jpg"
keywords: []
---

# ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം; ബഹുമതി ലോകസമാധാനത്തിന് നൽകിയ ‘മഹത്തായ സംഭാവന’കളുടെ പേരിൽ

> **Lead Summary:** **വാഷിങ്ങ്ടണ്‍: ( **[www.truevisionnews.com]** ) ** ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊയാണ് പ്രഖ്യാപനം നടത്തിയത്. സ്വര്‍ണ വര്‍ണത്തിലുള്ള ട്രോഫിയും മെഡലും ഇന്‍ഫാന്റിനൊ ട്രംപിന് സമ്മാനിച്ചു.

## Article Content

**വാഷിങ്ങ്ടണ്‍: ( **[www.truevisionnews.com]** ) ** ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. ലോകകപ്പ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനൊയാണ് പ്രഖ്യാപനം നടത്തിയത്. സ്വര്‍ണ വര്‍ണത്തിലുള്ള ട്രോഫിയും മെഡലും ഇന്‍ഫാന്റിനൊ ട്രംപിന് സമ്മാനിച്ചു.

ലോക സമാധനത്തിന് ട്രംപ് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് ട്രംപിന് പുരസ്‌കാരം നല്‍കുന്നതെന്ന് ഇന്‍ഫാന്റിനൊ പറഞ്ഞു. ജീവിതത്തിലെ മഹത്തായ ബഹുമതികളിലൊന്നാണ് പുരസ്‌കാരമെന്ന് ട്രംപ് പറഞ്ഞു. ഇന്‍ഫാന്റിനൊയുമായി അടുത്തസൗഹൃദമുള്ള ട്രംപിനായിരിക്കും പുരസ്‌കാരമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. നോബേല്‍ സമാധാന പുരസ്‌കാരത്തിന് ട്രംപ് അര്‍ഹനാണെന്ന് ഇന്‍ഫാന്റിനൊ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

നേരത്തേ സമാധാന നൊബേലിനായുള്ള ട്രംപിന്റെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. ട്രംപ് കാത്തിരുന്ന ഇത്തവണത്തെ സമാധാന നൊബേല്‍ ലഭിച്ചത് വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കായിരുന്നു.

ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായി ട്രംപും അനുയായികളും സജീവമായതോടെയാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം ആര്‍ക്കാണെന്ന കാര്യത്തില്‍ ആകാംക്ഷ ശക്തമായത്. സമാധാന നൊബേലിന് തന്റെയത്ര അര്‍ഹത മറ്റാര്‍ക്കുമില്ലെന്ന വാദം ഡൊണാള്‍ഡ് ട്രംപ് നിരന്തരം ഉന്നയിച്ചിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329654/trump-awarded-fifa-peace-prize-honored-for-great-contributions-to-world-peace)