---
title: "ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്‍റെ രണ്ട്​ ജാമ്യ ഹരജികൾ 11ലേക്ക്​ മാറ്റി"
english_title: "Sabarimala gold robbery case: BMurariBabu's bail plea adjourned for hearing in High Court on 11th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329587/sabarimala-gold-robbery-case-bmuraribabus-bail-plea-adjourned-for-hearing-in-high-court-on-11th"
published_at: "2025-12-05T20:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932f23f5a0ad_babu.jpg"
keywords: []
---

# ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്‍റെ രണ്ട്​ ജാമ്യ ഹരജികൾ 11ലേക്ക്​ മാറ്റി

> **Lead Summary:** ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു രണ്ട്​ കേസുകളിൽ നൽകിയ ജാമ്യഹരജി ഹൈകോടതി 11ന്​ പരിഗണിക്കാൻ മാറ്റി.

## Article Content

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു രണ്ട്​ കേസുകളിൽ നൽകിയ ജാമ്യഹരജി ഹൈകോടതി 11ന്​ പരിഗണിക്കാൻ മാറ്റി.

ദ്വാരപാലക ശിൽപങ്ങളുടെ സ്വർണപ്പാളി നീക്കിയ കേസിലും കട്ടിളപ്പാളികൾ കൈമാറിയ കേസിലും യഥാക്രമം രണ്ടും ആറും പ്രതിയാണ്​ മുരാരി ബാബു. രണ്ട്​ കേസുകളിലും പ്രത്യേകം ജാമ്യ ഹരജിയാണ് നൽകിയിരിക്കുന്നത്.

മേലുദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നും ഒക്ടോബർ 23 മുതൽ റിമാൻഡിലാണെന്നുമാണ്​ ഹരജിയിലെ വാദം. സ്വർണപ്പാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയുടെ അനുമതി തേടിയ ശേഷം ചെമ്പെന്ന് രേഖപ്പെടുത്തി ബോർഡിന് ശിപാർശ നൽകിയെന്നാണ് ഹരജിക്കാരനെതിരായ കേസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329587/sabarimala-gold-robbery-case-bmuraribabus-bail-plea-adjourned-for-hearing-in-high-court-on-11th)