---
title: "'ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ'? സിപിഐഎമ്മിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ"
english_title: "sajana b sajan says against cpim rahul mamkootathil rape case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329567/sajana-b-sajan-says-against-cpim-rahul-mamkootathil-rape-case"
published_at: "2025-12-05T17:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932c398c71df_sajna_b_sajan.jpg"
keywords: []
---

# 'ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ'? സിപിഐഎമ്മിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ

> **Lead Summary:** > **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ബലാത്സംഗക്കേസിലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ. "കേരളത്തിലെ ഒരു എംഎൽഎയെ കാണാതായിട്ട് ഒൻപത് ദിവസം ആകുന്നു.

## Article Content

> **തിരുവനന്തപുരം: ( **[www.truevisionnews.com]** )** ബലാത്സംഗക്കേസിലെ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിടികൂടാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സജന ബി. സാജൻ. "കേരളത്തിലെ ഒരു എംഎൽഎയെ കാണാതായിട്ട് ഒൻപത് ദിവസം ആകുന്നു.

> എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ സംസ്ഥാന സർക്കാരിന് അറിയില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ കുറ്റവാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും." സജന ഫേസ്ബുക്കിൽ കുറിച്ചു.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം**

> *രാഹുൽ മാങ്കൂട്ടം തെറ്റ് ചെയ്തു എന്ന് പാർട്ടിയ്ക്കും കോടതിയ്ക്കും മനസ്സിലായി. കേരളത്തിലെ ഒരു എം എൽ എയെ കാണാതായിട്ട് ഒൻപത് ദിവസം ആകുന്നു. എവിടെയാണെന്നോ എന്താണ് അവസ്ഥയെന്നോ സംസ്ഥാന സർക്കാരിന് അറിയില്ല. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇതുവരെ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ കുറ്റവാളികളെ എങ്ങനെ കണ്ടെത്താൻ കഴിയും. ഇത് സിപിഎം തിരഞ്ഞെടുപ്പ് രാഷ്ട്രീയം മുന്നിൽ കണ്ടാണ് നാടകം നടത്തുന്നതെങ്കിൽ അവരോട് ഒന്നേ പറയാനുള്ളൂ. "ഇപ്പോൾ ഇരയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നത് നിങ്ങൾ അല്ലെ?"*

അതേസമയം ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ. സെഷൻസ് കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് രാഹുലിന്റെ പുതിയ നീക്കം. രാഹുൽ ഒൻപതാം ദിവസവും ഒളിവിൽ തുടരുകയാണ്.

ബലാത്സംഗക്കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് ഹൈക്കോടതിയിലും രാഹുൽ പറഞ്ഞിരിക്കുന്നത്.

ബലാത്സംഗത്തിനു തെളിവില്ലെങ്കിലും ഭീഷണിപ്പെടുത്തി ഗർഭഛിദ്രം ചെയ്യിച്ചതിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു നിരീക്ഷിച്ചാണു കഴിഞ്ഞ ദിവസം കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും തെളിവു നശിപ്പിക്കുകയും ചെയ്തേക്കാമെന്നും പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറ ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329567/sajana-b-sajan-says-against-cpim-rahul-mamkootathil-rape-case)