---
title: " കല്ലുമ്മക്കായ കഴിക്കാൻ കൊതി വരുന്നുണ്ടോ? എങ്കിൽ റെസിപ്പി ഇതാ  ..."
english_title: "Kallummakaya recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329560/kallummakaya-recipe"
published_at: "2025-12-05T16:29:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932bbd4390f4_kallummakkaya.jpg"
keywords: []
---

#  കല്ലുമ്മക്കായ കഴിക്കാൻ കൊതി വരുന്നുണ്ടോ? എങ്കിൽ റെസിപ്പി ഇതാ  ...

> **Lead Summary:** ** **കല്ലുമ്മക്കായ കഴിക്കാൻ കൊതി വരുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ...**

## Article Content

** **കല്ലുമ്മക്കായ കഴിക്കാൻ കൊതി വരുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ ...**

ആവശ്യമുള്ള സാധനങ്ങൾ**

കല്ലുമ്മക്കായ 

പുഴുക്കലരി

ചിരകിയ തേങ്ങ 

ചുവന്നുള്ളി 

പെരുംജീരകം 

മുളകുപൊടി 

മഞ്ഞൾപ്പൊടി 

ഉപ്പ് 

വറുത്തു കോരാൻ ആവശ്യമായ വെളിച്ചെണ്ണ

***തയ്യാറാക്കുന്ന വിധം***

ആദ്യം കല്ലുമ്മക്കായ തോടു പിളർന്ന് നന്നായി കഴുകി വൃത്തിയാക്കുക. ശേഷം കുതിർത്ത പുഴുക്കലരിയിലേക്ക് തേങ്ങയും പെരുംജീരകവും ചുവന്നുള്ളിയും ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ചെടുക്കുക (നന്നായി അരഞ്ഞുപോകരുത്). തോടിനുള്ളിൽ ഈ അരപ്പ് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

തുട‌‌ർന്ന് തോട് വേർപെടുത്തുക. മറ്റൊരു പാത്രത്തിൽ മുളകുപൊടിയും മഞ്ഞൾ പൊടിയും അൽപം ഉപ്പും കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്ത് വയ്ക്കാം. ഈ മസാലയിൽ വേവിച്ചുവെച്ച കല്ലുമ്മക്കായ കുറച്ചു നേരം മുക്കി വച്ച ശേഷം വെളിച്ചെണ്ണയിൽ വറുത്തുകോരാം.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329560/kallummakaya-recipe)