---
title: "'എവിടെ ഒളിപ്പിച്ചാലും അന്വേഷണസംഘം രാഹുലിനെ വലയിലാക്കും’ -  എം വി ഗോവിന്ദൻ മാസ്റ്റര്‍"
english_title: "'Congress, MVGovindan Master, is hiding RahulMangkootatil.'"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329555/congress-mvgovindan-master-is-hiding-rahulmangkootatil-new"
published_at: "2025-12-05T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932b455d9645_mv.jpg"
keywords: []
---

# 'എവിടെ ഒളിപ്പിച്ചാലും അന്വേഷണസംഘം രാഹുലിനെ വലയിലാക്കും’ -  എം വി ഗോവിന്ദൻ മാസ്റ്റര്‍

> **Lead Summary:** **പാലക്കാട് : **രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍.

## Article Content

**പാലക്കാട് : **രാഹുൽ മാങ്കൂട്ടത്തിലിനെ ഒളിപ്പിച്ചിരിക്കുന്നത് കോൺഗ്രസാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍.

എവിടെ ഒളിപ്പിച്ചാലും അന്വേഷണസംഘം രാഹുലിനെ വലയിലാക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഷാഫി പറമ്പിലിനെയും രാഹുൽ മാങ്കൂട്ടത്തിലിനെയും ഒരേ നുകത്തിൽ കെട്ടേണ്ടയാളുകളാണെന്ന് ഗോവിന്ദൻ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഇന്ന് നടന്ന മീറ്റ് ദി പ്രസില്‍ പറഞ്ഞു. കോൺഗ്രസ് നിലപാട് മാതൃകാപരമാണെന്ന് പറയാൻ കഴിയില്ല.

ജയിലിൽ കഴിഞ്ഞ ഒരു എം എൽ എ ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുറത്തുവന്ന വിവരങ്ങൾ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ലൈംഗിക വൈകൃതത്തിൻ്റെ വിവരങ്ങളാണ് പുറത്തുവന്നതെന്നും ഇതൊരു പൊതു പ്രവർത്തകന് ചേർന്നതാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329555/congress-mvgovindan-master-is-hiding-rahulmangkootatil-new)