---
title: "കു​ത​റി​യോ​ടി​യത് അത്യാഹിതത്തിലേക്ക്....! മു​ത്ത​ച്ഛ​ന്റെ കൈ​വി​ട്ട് ഓടിയ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാ​ന്ത്യം"
english_title: "Three year old boy dead in accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329523/three-year-old-boy-dead-in-accident"
published_at: "2025-12-05T13:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932974dce5ac_accident.jpg"
keywords: []
---

# കു​ത​റി​യോ​ടി​യത് അത്യാഹിതത്തിലേക്ക്....! മു​ത്ത​ച്ഛ​ന്റെ കൈ​വി​ട്ട് ഓടിയ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാ​ന്ത്യം

> **Lead Summary:** **മം​ഗ​ളൂ​രു: ( **[www.truevisionnews.com]** )** വ​ല്യു​പ്പ​യു​ടെ വി​ര​ൽ​ത്തു​മ്പി​ൽ​നി​ന്ന് കു​ത​റി​യോ​ടി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാ​ന്ത്യം. ചാ​ർ​മാ​ഡി ഗ്രാ​മ​ത്തി​ലെ ബീ​റ്റി​ഗെ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം യു.​പി.​സി​ദ്ദീ​ഖി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​രി​സി​നാ​ണ് മ​രി​ച്ച​ത്.

## Article Content

**മം​ഗ​ളൂ​രു: ( **[www.truevisionnews.com]** )** വ​ല്യു​പ്പ​യു​ടെ വി​ര​ൽ​ത്തു​മ്പി​ൽ​നി​ന്ന് കു​ത​റി​യോ​ടി​യ മൂ​ന്ന് വ​യ​സ്സു​കാ​ര​ന് കാ​റി​ടി​ച്ച് ദാ​രു​ണാ​ന്ത്യം. ചാ​ർ​മാ​ഡി ഗ്രാ​മ​ത്തി​ലെ ബീ​റ്റി​ഗെ​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം യു.​പി.​സി​ദ്ദീ​ഖി​ന്റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​രി​സി​നാ​ണ് മ​രി​ച്ച​ത്.

മു​ത്ത​ച്ഛ​നോ​ടൊ​പ്പം ല​ഘു​ഭ​ക്ഷ​ണം വാ​ങ്ങാ​ൻ അ​ടു​ത്തു​ള്ള ക​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കു​ട്ടി. തി​രി​കെ വ​രു​ന്ന​തി​നി​ടെ, കു​ട്ടി മു​ത്ത​ച്ഛ​ന്റെ കൈ​വി​ട്ട് പെ​ട്ടെ​ന്ന് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ന്നു. ആ ​നി​മി​ഷം, ചാ​ർ​മാ​ഡി​യി​ൽ​നി​ന്ന് ബെ​ൽ​ത്ത​ങ്ങാ​ടി​യി​ലേ​ക്ക് അ​തി​വേ​ഗ​ത്തി​ൽ വ​രു​ക​യാ​യി​രു​ന്ന കാ​ർ കു​ട്ടി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു. ഉ​ട​ൻ പ്ര​ദേ​ശ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. ധ​ർ​മ​സ്ഥ​ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329523/three-year-old-boy-dead-in-accident)