---
title: "താമരയോ അതോ കൈപ്പത്തിയോ....? കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവ് തിരികെയെത്തി; ഷാളണിയിച്ച് സ്വീകരിച്ച് കെ. സുരേന്ദ്രൻ"
english_title: "bjp leader returns to party after joining congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329509/bjp-leader-returns-to-party-after-joining-congress"
published_at: "2025-12-05T12:50:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693288531a5b2_bjp_leader.jpg"
keywords: []
---

# താമരയോ അതോ കൈപ്പത്തിയോ....? കോൺഗ്രസിൽ ചേർന്ന ബിജെപി നേതാവ് തിരികെയെത്തി; ഷാളണിയിച്ച് സ്വീകരിച്ച് കെ. സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** കോൺഗ്രസിൽ ചേർന്ന ബിജെപി മുൻ കൗൺസിലർ തിരികെ പാർട്ടിയിലെത്തി. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് പാർട്ടിയിൽ തിരികെയെത്തിയത്. ബുധനാഴ്ച ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന വിജയലക്ഷ്മി ഇന്നലെ തിരികെ ബിജെപിയിലെത്തി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** കോൺഗ്രസിൽ ചേർന്ന ബിജെപി മുൻ കൗൺസിലർ തിരികെ പാർട്ടിയിലെത്തി. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് പാർട്ടിയിൽ തിരികെയെത്തിയത്. ബുധനാഴ്ച ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന വിജയലക്ഷ്മി ഇന്നലെ തിരികെ ബിജെപിയിലെത്തി.

ബുധനാഴ്ച കോൺഗ്രസിലെത്തിയ ഡോ. വിജയലക്ഷ്മിയെ കെ. മുരളീധരൻ, എൻ. ശക്തൻ, മണക്കാട് സുരേഷ് എന്നിവര്‍ ചേർന്നാണ് സ്വീകരിച്ചത്. വിജയലക്ഷ്മി കോൺഗ്രസിലെത്തിയ കാര്യം അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റും നേതാക്കൾ പങ്കുവച്ചിരുന്നു.

എന്നാൽ വ്യാഴാഴ്ച വൈകീട്ട് നടന്ന പരിപാടിയിൽ വിജയലക്ഷ്മി വീണ്ടും കൂടുമാറി. തിരുമലയിൽ നടന്ന ബിജെപി പൊതുയോഗത്തിലാണ് ബി. വിജയലക്ഷ്മി തിരിച്ചെത്തിയത്. കെ. സുരേന്ദ്രൻ വിജലക്ഷ്മിയെ ഷാളണിയിച്ച് സ്വീകരിച്ചു. കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബിജെപിയുടെ വാദം. ആദരിക്കാനെന്ന് പറഞ്ഞുവിളിച്ച് പാർട്ടിയിൽ ചേർന്നെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസ് എന്നും ബിജെപി ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329509/bjp-leader-returns-to-party-after-joining-congress)