---
title: "രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം, ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കി? -പിണറായി വിജയൻ"
english_title: "Rape case, Palakkad MLA Rahul Mangkootathil, Chief Minister Pinarayi Vijayan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329493/rape-case-palakkad-mla-rahul-mangkootathil-chief-minister-pinarayi-vijayan"
published_at: "2025-12-05T11:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69327d9116ae4_pinarayi.jpg"
keywords: []
---

# രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം, ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കി? -പിണറായി വിജയൻ

> **Lead Summary:** **കൊച്ചി: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളി‍ൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്.

## Article Content

**കൊച്ചി: **പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട കേസുകളി‍ൽ പൊലീസ് നടപടികളെല്ലാം ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കണ്ണുവെട്ടിച്ച് ചിലർ രാഹുലിന് സംരക്ഷണമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെക്കുറിച്ച് പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങളാണ്.

ജയിലിൽ കിടന്ന എത്ര എംഎൽഎമാരെ കോൺ​ഗ്രസ് പുറത്താക്കിയെന്നും മുഖ്യമന്ത്രി ചോദിച്ചു. രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാളാണ്. രാ​ഹുൽ വിഷയത്തിൽ കോൺ​ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി, ഭാവിയുടെ വാ​ഗ്ദാനമായി രാഹുലിനെ അവതരിപ്പിച്ചു. രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ. ആ പ്രവർത്തനം ഏറിയും കുറഞ്ഞും വിവിധതലങ്ങളിൽ എംപിമാർ നടത്താറുണ്ട് എന്നത് വസ്തുതയാണ്. ജോൺ ബ്രിട്ടാസ് ഫലപ്രദമായി ഇതൊക്കെ ചെയ്യുന്നുണ്ട്. നല്ല ഇടപെടൽശേഷി എംപിമാർക്ക് ഇടയിൽ ബ്രിട്ടാസിനുണ്ട്. മറ്റേതെങ്കിലും തരത്തിലുള്ള നടപടിയല്ല ബ്രിട്ടാസ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാര വികേന്ദ്രീകരണം നാടിന്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെല്ലാം കേരളത്തിന്റെ പ്രത്യേകത അംഗീകരിക്കുകയാണ്. ഇത് കൂടുതൽ കരുത്തുറ്റതാക്കാനുള്ള സമീപനമാണ് വോട്ടർമാർ സ്വീകരിക്കേണ്ടത്. വിദേശ രാജ്യങ്ങൾ പോലും കൊച്ചിയിലെ വാട്ടർ മോട്രോയുമായി ബന്ധപ്പെട്ട് ആ രാജ്യത്ത് ഇത് പ്രാവർത്തികമാക്കാൻ നോക്കുകയാണ്. ഓപ്പറേഷൻ ബ്രേക്ക് ത്രൂവിലൂടെ കൊച്ചിയിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329493/rape-case-palakkad-mla-rahul-mangkootathil-chief-minister-pinarayi-vijayan)