---
title: "ഒളിച്ചുകളി നിർത്തൂ ....: കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി സൂചന; സുള്ള്യ കേന്ദ്രീകരിച്ച് വ്യാപക പരിശോധന"
english_title: "Police say Rahul Mangkootat has abandoned his plan to surrender in rape case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329472/police-say-rahul-mangkootat-has-abandoned-his-plan-to-surrender-in-rape-case-new"
published_at: "2025-12-05T11:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69326ff1b4f92_rahul.jpg"
keywords: []
---

# ഒളിച്ചുകളി നിർത്തൂ ....: കീഴടങ്ങാനുള്ള നീക്കം രാഹുൽ ഉപേക്ഷിച്ചതായി സൂചന; സുള്ള്യ കേന്ദ്രീകരിച്ച് വ്യാപക പരിശോധന

> **Lead Summary:** **തിരുവനന്തപുരം: **ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പൊലീസ് നിഗമനം.

## Article Content

**തിരുവനന്തപുരം: **ബലാത്സംഗ കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചെന്ന് പൊലീസ് നിഗമനം.

രാഹുൽ ഇന്നലെ കേരളാ- കർണാടക അതിർത്തിയിൽ എത്തിയെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. സുള്ള്യ കേന്ദ്രീകരിച്ച് രാത്രിയിലുടനീളം പരിശോധന നടത്തിയിരുന്നു.രാഹുലിന് കുടകിലും സഹായം ലഭിച്ചെന്നാണ് പൊലീസിന് ലഭിച്ച വിവരം.

കർണാടകയിൽ എസ്ഐടി സംഘം തിരച്ചിൽ തുടരുന്നുണ്ട്. കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെക്കുറിച്ച് നിർണായക വിവരം ലഭിച്ചെന്നാണ് സൂചന.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ പീഡനപരാതി എഐജി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.അന്വേഷണ സംഘത്തിൽ മൂന്ന് വനിതാ എസ്ഐമാരുമുണ്ട്. എസ്ഐടിക്ക്‌ കീഴിലാകും അന്വേഷണം നടക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329472/police-say-rahul-mangkootat-has-abandoned-his-plan-to-surrender-in-rape-case-new)