---
title: "തൊട്ടാൽ പൊള്ളും....! കുത്തനെ ഉയർന്ന് പച്ചക്കറിവില,  മുരിങ്ങക്കായ കിലോക്ക് 250 രൂപ! പയറും ബീൻസും 80 ലേക്ക് "
english_title: "Vegetable prices in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329469/vegetable-prices-in-kerala"
published_at: "2025-12-05T10:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69326ae13c7ff_vegitable.jpg"
keywords: []
---

# തൊട്ടാൽ പൊള്ളും....! കുത്തനെ ഉയർന്ന് പച്ചക്കറിവില,  മുരിങ്ങക്കായ കിലോക്ക് 250 രൂപ! പയറും ബീൻസും 80 ലേക്ക് 

> **Lead Summary:** **തിരുവനന്തപുരം: ** തൊട്ടാൽ പൊള്ളും ... കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു . പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില.

## Article Content

**തിരുവനന്തപുരം: ** തൊട്ടാൽ പൊള്ളും ... കേരളത്തിൽ പച്ചക്കറി വില കുത്തനെ ഉയരുന്നു . പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില.

സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ എത്തുമ്പോൾ വില ഇനിയും ഉയരും. തമിഴ്നാട്ടിൽ മഴ കാരണം പച്ചക്കറി വരവ് കുറവായതാണ് വില കുതിക്കാൻ കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329469/vegetable-prices-in-kerala)