---
title: "സ്വർണമേ ഒന്ന് താഴെയിറങ്ങൂ ...: സംസ്ഥാനത്ത് സ്വർണവില ഉയർന്നു"
english_title: "Gold price in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329467/gold-price-in-kerala"
published_at: "2025-12-05T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693269256f2dc_gold.jpg"
keywords: []
---

# സ്വർണമേ ഒന്ന് താഴെയിറങ്ങൂ ...: സംസ്ഥാനത്ത് സ്വർണവില ഉയർന്നു

> **Lead Summary:** **** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി.

## Article Content

**** സംസ്ഥാനത്ത് സ്വർണവില ഉയർന്നു . ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി.

95,280 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വില പവന് 78,360 രൂപയായും 14 കാരറ്റിന്റേത് 61,040 രൂപയായും വർധിച്ചു. ആഗോള വിപണിയിൽ സ്വർണവിലയിൽ നേരിയ വർധനവ് ​മാത്രമാണ് രേഖപ്പെടുത്തിയത്.

0.18 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ട്രോയ് ഔൺസിന് 4209 ഡോളറിലാണ് സ്വർണത്തിന്റെ അന്താരാഷ്ട്ര വിപണിയിലെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച ചില നിർണായക കണക്കുകളിൽ വരും ദിവസങ്ങളിൽ പുറത്ത് വരുന്നുണ്ട്. ഇതായിരിക്കും ഇനിയുള്ള ദിനങ്ങളിൽ സ്വർണവിലയെ സ്വാധീനിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329467/gold-price-in-kerala)