---
title: "ശബരിമലയിൽ തീർത്ഥാടക തിരക്ക് വർദ്ധിക്കുന്നു; ദേവസ്വം അവലോകന യോഗം ഇന്ന് ചേരും"
english_title: "Pilgrims rush to Sabarimala, Devaswom review meeting to be held today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329445/pilgrims-rush-to-sabarimala-devaswom-review-meeting-to-be-held-today"
published_at: "2025-12-05T08:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6932488f03d56_MALA.jpg"
keywords: []
---

# ശബരിമലയിൽ തീർത്ഥാടക തിരക്ക് വർദ്ധിക്കുന്നു; ദേവസ്വം അവലോകന യോഗം ഇന്ന് ചേരും

> **Lead Summary:** ശബരിമലയിൽ തീർത്ഥാടക തിരക്ക് വർദ്ധിക്കുന്നു. മകര വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി നടതുറന്ന് പത്തൊൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്.

## Article Content

ശബരിമലയിൽ തീർത്ഥാടക തിരക്ക് വർദ്ധിക്കുന്നു. മകര വിളക്ക് മഹോത്സവത്തിൻ്റെ ഭാഗമായി നടതുറന്ന് പത്തൊൻപത് ദിവസങ്ങൾ പിന്നിട്ടിട്ടും ഇന്നലെ മാത്രം 84872 തീർത്ഥാടകർ ശബരിമലയിൽ ദർശനം പൂർത്തിയാക്കി. ഇതുവരെയായി ഏകദേശം 16 ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്.

ദേവസ്വം അവലോകന യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവായിരുന്ന ഇന്നലെ സ്പോട്ട് ബുക്കിംഗിലും ഇളവ് വരുത്തിയിരുന്നു. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളായ ഇന്നലെ ശബരിമല സന്നിധാനത്ത് കാർത്തിക ദീപം തെളിയിച്ചു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് തിടപ്പള്ളിയിൽ പ്രത്യേകം സജ്ജമാക്കിയ കളത്തിലാണ് കാർത്തിക ദീപം കൊളുത്തിയത്.

ഇന്ന് ദേവസ്വം ബോർഡ് ആസ്ഥാനത് ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. പ്രധാനമായും ഭക്തരുടെ ഭക്ഷണ മെനുവിലെ പരിഷ്കരണമായിരിക്കും ചർച്ച ചെയ്യുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329445/pilgrims-rush-to-sabarimala-devaswom-review-meeting-to-be-held-today)