---
title: "കുറ്റ്യാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ കാർ അപകടത്തിൽ  മരിച്ചു"
english_title: "A young man from Kuttiadi died in a car accident in Oman"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329439/a-young-man-from-kuttiadi-died-in-a-car-accident-in-oman"
published_at: "2025-12-05T07:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693241241b75f_kuttiady.jpg"
keywords: []
---

# കുറ്റ്യാടി സ്വദേശിയായ പ്രവാസി യുവാവ് ഒമാനിലെ കാർ അപകടത്തിൽ  മരിച്ചു

> **Lead Summary:** **കോഴിക്കോട് : **ഒമാനിലെ ഖാബൂറയിലെ കാർ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിസ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് മരിച്ചത്.

## Article Content

**കോഴിക്കോട് : **ഒമാനിലെ ഖാബൂറയിലെ കാർ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. കുറ്റ്യാടിസ്വദേശി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് മരിച്ചത്.

അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പമായിരുന്നു താമസം.

പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മൃതദേഹം ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329439/a-young-man-from-kuttiadi-died-in-a-car-accident-in-oman)