---
title: "കലോത്സവവേദിയിൽ തമ്മിൽതല്ലി വിദ്യാർഥികൾ; ഒരാൾക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ് "
english_title: "Students fight at the festival venue, one seriously injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329427/students-fight-at-the-festival-venue-one-seriously-injured"
published_at: "2025-12-04T22:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931c1bd739bd_tvm.jpg"
keywords: []
---

# കലോത്സവവേദിയിൽ തമ്മിൽതല്ലി വിദ്യാർഥികൾ; ഒരാൾക്ക് ഗുരുതര പരിക്ക്, കേസെടുത്ത് പൊലീസ് 

> **Lead Summary:** **തിരുവനന്തപുരം: ** സ്കൂൾ കലോത്സവത്തിനിടെ കലോത്സവ വേദിയിൽ വച്ച് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്.

## Article Content

**തിരുവനന്തപുരം: ** സ്കൂൾ കലോത്സവത്തിനിടെ കലോത്സവ വേദിയിൽ വച്ച് വിദ്യാർഥികൾ തമ്മിൽ സംഘർഷം. ഒരാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ്റിങ്ങൽ സി എസ് ഐ സ്കൂളിൽ വെച്ചാണ് സംഭവം നടന്നത്.

പരിചമുട്ട് മത്സരഫലം സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. നന്ദിയോട് എസ്കെവിഎച്ച്എസിഎസിലെ വിദ്യാർഥിയായ ദേവദത്തിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

മത്സരഫലവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ മറ്റൊരു സ്കൂളിലെ കുട്ടികൾ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചു പേർക്ക് എതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329427/students-fight-at-the-festival-venue-one-seriously-injured)