---
title: "മകനൊപ്പം സ്കൂട്ടറിൽ പോകവേ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്തെന്ന് സൂചന "
english_title: "A forty-year-old woman was murdered in Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329425/a-forty-year-old-woman-was-murdered-in-pathanamthitta"
published_at: "2025-12-04T22:42:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931c0f60ec89_police_jeep.jpg"
keywords: []
---

# മകനൊപ്പം സ്കൂട്ടറിൽ പോകവേ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്തെന്ന് സൂചന 

> **Lead Summary:** **പത്തനംതിട്ട: **പത്തനംതിട്ടയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.

## Article Content

**പത്തനംതിട്ട: **പത്തനംതിട്ടയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.

രാത്രി എട്ട് മണിയോടെയാണ് സംഭവം. മകനോടൊപ്പം സ്കൂട്ടറിൽ വരവെ വീടിന്‍റെ ഗേറ്റിനടുത്തുവെച്ചാണ് റിനിക്ക് വെട്ടേറ്റത് .

കഴുത്തിലും തലയിലും ദേഹത്തും വെട്ടേറ്റ റിനിയെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. പ്രതി ബിനുവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329425/a-forty-year-old-woman-was-murdered-in-pathanamthitta)