---
title: " ഇന്ത്യയിലെത്തിയ വ്ളാഡിമിർ പുടിനെ സ്വീകരിച്ച് നരേന്ദ്ര മോദി"
english_title: "Narendra Modi welcomes Vladimir Putin on his visit to India"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329418/narendra-modi-welcomes-vladimir-putin-on-his-visit-to-india"
published_at: "2025-12-04T21:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931b381f36e7_vladimir.jpg"
keywords: []
---

#  ഇന്ത്യയിലെത്തിയ വ്ളാഡിമിർ പുടിനെ സ്വീകരിച്ച് നരേന്ദ്ര മോദി

> **Lead Summary:** **റ**ഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വ്ളാഡിമിർ പുടിൻനായി പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

## Article Content

**റ**ഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനെ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വ്ളാഡിമിർ പുടിൻനായി പ്രധാനമന്ത്രിയുടെ വസതിയിൽ ഇന്ന് അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്.

വ്ളാഡിമിർ പുടിൻ്റെ ഔദ്യോഗിക പരിപാടികൾ നാളെ നടക്കും. ഡൽഹിയിലെ പാലം സൈനിക വിമാനത്താവളത്തിൽ എത്തിയ റഷ്യൻ പ്രസിഡന്റ രാജ്യത്തിന്റെ ഹൃദ്യമായ സ്വീകരണം ഏറ്റുവാങ്ങി.

പ്രോട്ടോക്കോളുകൾ മാറ്റിവെച്ച് പ്രധാനമന്ത്രി നേരിട്ട് എന്നി വ്ളാഡിമിർ പുടിനെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്തു സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇരുവരും ഒരു വാഹനത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുറപ്പെട്ടു.

നാളെ രാവിലെ രാഷ്ട്രപതി ദൗപതി മുർവുമായ് റഷ്യൻ പ്രസിഡൻ്റ് കൂടിക്കാഴ്ച നടത്തും. രാജ്ഘട്ട് സന്ദർശിച്ച ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച. ആരോഗ്യം പ്രതിരോധം കൃഷി ഉൾപ്പെടെ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചേക്കും. ഇരുപത്തിമൂന്നാമത് ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലും വ്ളാഡിമിർ പുടിൻ പങ്കെടുക്കും. റഷ്യ ഉക്രൈൻ സംഘർഷത്തിനു ശേഷമുള്ള വ്ളാഡിമിർ പുടിൻ്റെ ആദ്യ ഇന്ത്യ സന്ദർശനം ആണിത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329418/narendra-modi-welcomes-vladimir-putin-on-his-visit-to-india)