---
title: "രണ്ടു ദിവസങ്ങളിലായി മുന്നൂറിലധികം ഫ്ലൈറ്റുകൾ റദ്ദാക്കി; ഇൻഡിഗോ സിഇഒയുടെ ഇമെയില്‍ പുറത്ത്"
english_title: "IndiGo cancels over 300 flights in two days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329411/indigo-cancels-over-300-flights-in-two-days"
published_at: "2025-12-04T20:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931a4fbdccab_indigo.jpg"
keywords: []
---

# രണ്ടു ദിവസങ്ങളിലായി മുന്നൂറിലധികം ഫ്ലൈറ്റുകൾ റദ്ദാക്കി; ഇൻഡിഗോ സിഇഒയുടെ ഇമെയില്‍ പുറത്ത്

> **Lead Summary:** രാജ്യത്തെ പ്രധാന എയര്‍ലൈന്‍സുകളിലൊന്നായ ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒയുടെ ഇമെയില്‍ ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മുന്നൂറിലധികം ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിലാണ് ലഭിച്ചത് .

## Article Content

രാജ്യത്തെ പ്രധാന എയര്‍ലൈന്‍സുകളിലൊന്നായ ഇന്‍ഡിഗോയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനി സിഇഒയുടെ ഇമെയില്‍ ദേശീയമാധ്യമങ്ങള്‍ക്ക് ലഭിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മുന്നൂറിലധികം ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്. ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേർസ് ജീവനക്കാര്‍ക്ക് അയച്ച മെയിലാണ് ലഭിച്ചത് .

സാങ്കേതികമായ പ്രശ്‌നങ്ങള്‍, ഷെഡ്യൂളുകളില്‍ വന്ന മാറ്റം, കാലാവസ്ഥയിലുണ്ടായ പ്രതികൂലമായ മാറ്റങ്ങള്‍, ഏവിയേഷന്‍ വ്യവസ്ഥയിലുണ്ടായ അതിരൂക്ഷമായ തിരക്ക്, പുതിയതായി പുറത്ത് വന്ന വിമാനയാത്ര സമയക്രമീകരണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് വിമാനയാത്രകള്‍ റദ്ദാക്കാനുള്ള കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329411/indigo-cancels-over-300-flights-in-two-days)