---
title: " തണുപ്പുകാലം; ജാഗ്രത പാലിക്കാത്തവർ ന്യുമോണിയയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും നേരിടേണ്ടിവരും"
english_title: "Pneumonia and heart problems, winter illnesses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329367/pneumonia-and-heart-problems-winter-illnesses"
published_at: "2025-12-04T15:21:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69315a2f17753_shwaaa.jpg"
keywords: []
---

#  തണുപ്പുകാലം; ജാഗ്രത പാലിക്കാത്തവർ ന്യുമോണിയയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും നേരിടേണ്ടിവരും

> **Lead Summary:** **[[truevisionnews.com] ]**മഴക്കാലത്തിനുശേഷം പിന്നിട്ട് ശൈത്യകാലം നിശ്ശബ്ദമായി ജീവിതത്തിലേക്ക് കടന്നുവരുകയാണ്. ഉത്സവങ്ങൾ, വ്രതങ്ങൾ, കളിയാട്ടങ്ങൾ, യാത്രകൾ, തിരഞ്ഞെടുപ്പ്… എല്ലാം ചേർന്ന് ആളുകൾ കൂടുതലായി ഒത്തുചേരുന്ന ഒരു കാലഘട്ടം തുടങ്ങുമ്പോൾ, രോഗങ്ങളുടെ വ്യാപനവും കൂടാനിടയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**[[truevisionnews.com] ]**മഴക്കാലത്തിനുശേഷം പിന്നിട്ട് ശൈത്യകാലം നിശ്ശബ്ദമായി ജീവിതത്തിലേക്ക് കടന്നുവരുകയാണ്. ഉത്സവങ്ങൾ, വ്രതങ്ങൾ, കളിയാട്ടങ്ങൾ, യാത്രകൾ, തിരഞ്ഞെടുപ്പ്… എല്ലാം ചേർന്ന് ആളുകൾ കൂടുതലായി ഒത്തുചേരുന്ന ഒരു കാലഘട്ടം തുടങ്ങുമ്പോൾ, രോഗങ്ങളുടെ വ്യാപനവും കൂടാനിടയുണ്ടെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

തണുപ്പുകാലത്ത് സാധാരണയായി കണ്ടുവരുന്ന തുമ്മൽ, ജലദോഷം, പനി, ചുമ എന്നിവ പലപ്പോഴും സ്വാഭാവികമായി കുറയുന്ന ലക്ഷണങ്ങളാണ്.

എന്നാൽ അവയെ അവഗണിച്ചാൽ ന്യുമോണിയയിലേക്കോ മറ്റു ഗുരുതര ശ്വാസകോശപ്രശ്നങ്ങളിലേക്കോ നീങ്ങാൻ സാധ്യതയുണ്ട്.

ആസ്മ, സി.ഒ.പി.ഡി പോലുള്ള ദീർഘകാല ശ്വാസകോശരോഗമുള്ളവർക്ക് ഈ കാലാവസ്ഥയിൽ കൂടുതൽ സുരക്ഷ ആവശ്യമുണ്ട്.

തണുത്ത വായുവും ചില ചെടികളുടെ പൊടി, പൂവ്, വിത്ത് എന്നിവയും ശ്വാസകോശത്തെ കൂടുതൽ പ്രതികരണശീലമാക്കും. തണുപ്പ് കൂടുന്തോറും വൈറസുകൾക്ക് പടരാനുള്ള അവസരവും കൂടും.

കോവിഡ് കാലം നമ്മെ വൈറസുകളുടെ വേഗത്തിലുള്ള വ്യാപനശേഷിയെക്കുറിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വായു വരണ്ടതാകുന്നതിനാൽ ചർമ്മമുരടിക്കൽ, ചൊറിച്ചിൽ, എക്‌സിമ പോലുള്ള പ്രശ്നങ്ങളും ഉയർന്നുവരാം.

ചർമ്മത്തെ സംരക്ഷിക്കാൻ നെയ്യ്, വെളിച്ചെണ്ണ, മറ്റ് മോയ്സ്ചറൈസറുകളുടെ ഉപയോഗം സഹായകരമാകും. വെയിലത്ത് പുറത്ത് പോകുമ്പോൾ കുട കൈയിൽ കരുതുന്നത്, ശരിയായ അളവിൽ വെള്ളം കുടിക്കുന്നത് എന്നിവയും നിർണായകമാണ്.

ശൈത്യത്തിൽ ശരീരോഷ്‌മാവ് കുറയുന്നത് ഹൃദയത്തിന് അധികഭാരം സൃഷ്ടിക്കാം. ഇത് ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത ഉയർത്തും.

അതുകൊണ്ട് ഹൃദയവും ശ്വാസകോശവും സംബന്ധിച്ച രോഗമുള്ളവർ തെർമൽ വെയർ പോലുള്ള ചൂട് നിലനിർത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതാണ്.

തണുപ്പ് മാംസപേശികളിൽ മുറുക്കവും വേദനയും വരുത്താൻ സാധ്യതയുള്ളതിനാൽ, യോഗയോ ലഘുവ്യായാമങ്ങളോ ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

വേദന കൂടുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്താൽ സമയം കളയാതെ ഡോക്ടറുടെ സഹായം തേടണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329367/pneumonia-and-heart-problems-winter-illnesses)