---
title: "ഓട്ടോയിൽ മദ്യം കടത്തിയ വളയം സ്വദേശി അറസ്റ്റിൽ; 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി "
english_title: "Valayam native arrested for smuggling liquor in auto"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329340/valayam-native-arrested-for-smuggling-liquor-in-auto"
published_at: "2025-12-04T13:20:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69313d7cd3032_chokli.jpg"
keywords: []
---

# ഓട്ടോയിൽ മദ്യം കടത്തിയ വളയം സ്വദേശി അറസ്റ്റിൽ; 45 ലിറ്റർ മാഹി മദ്യം ചൊക്ലി പൊലീസ് പിടികൂടി 

> **Lead Summary:** **ചൊക്ലി : ** ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യവുമായി വളയം സ്വദേശി അറസ്റ്റിൽ. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിലിനെ അറസ്റ്റ് ചെയ്തത്.

## Article Content

**ചൊക്ലി : ** ഓട്ടോയിൽ കടത്തിയ 45 ലിറ്റർ മാഹി മദ്യവുമായി വളയം സ്വദേശി അറസ്റ്റിൽ. വളയം കല്ലുനിര സ്വദേശി കല്ലുപറമ്പത്ത് കെ.പി സുനിലിനെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 8 മണിക്ക് ചൊക്ലി സിപി റോഡിൽ പെരിയാണ്ടി സ്കൂളിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചൊക്ലി എസ് ഐ ആർ രാകേഷും സംഘവും മദ്യക്കടത്ത് പിടികൂടിയത്.

KL 18 U 3278 നമ്പർ ഓട്ടോയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 90 കുപ്പി (45 ലിറ്റർ) മാഹി മദ്യമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329340/valayam-native-arrested-for-smuggling-liquor-in-auto)