---
title: "വോട്ടർമാർ അറിഞ്ഞിരിക്കാൻ! തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം"
english_title: "Local government elections, what identification documents are required"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329335/local-government-elections-what-identification-documents-are-required"
published_at: "2025-12-04T13:01:00+05:30"
category: "Kozhikode"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693138f057917_vote.jpg"
keywords: []
---

# വോട്ടർമാർ അറിഞ്ഞിരിക്കാൻ! തദ്ദേശ തിരഞ്ഞെടുപ്പിൽ ഏതൊക്കെ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

> **Lead Summary:** **കോഴിക്കോട്:[ [truevisionnews.com]] **ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വിവിധ തരത്തിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകും.

## Article Content

**കോഴിക്കോട്:[ [truevisionnews.com]] **ഡിസംബർ 11-ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്നവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച വിവിധ തരത്തിലുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാനാകും.

സാധാരണയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡികാർഡാണ് ഉപയോഗിക്കുക. എന്നാൽ അത് കൈവശമില്ലാത്തവർക്കും മറ്റ് അംഗീകൃത രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.

**വോട്ട് രേഖപ്പെടുത്താൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ:**

*1.ആധാർ കാർഡ്*

*2 .പാൻ കാർഡ്*

*3.ഡ്രൈവിങ് ലൈസൻസ്*

*4.പാസ്പോർട്ട്*

*5.ഭിന്നശേഷി തിരിച്ചറിയൽ കാർഡ്*

*6.സർക്കാർ/പൊതുമേഖലാ ജീവനക്കാർക്കുള്ള ഔദ്യോഗിക ഫോട്ടോ ഐഡി*

*7.ഫോട്ടോ പതിച്ച ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് പാസ് ബുക്ക്*

*8.തൊഴിൽ മന്ത്രാലയത്തിന്റെ ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്*

*9.എൻ.പി.ആർ.–ആർ.ജി.ഐ. നൽകുന്ന സ്മാർട്ട് കാർഡ്*

*10.പെൻഷൻ രേഖ*

*11.എംപി/ എംഎൽഎ/എംഎൽസിമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ*

*12.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്*

വോട്ടർ ഐഡി ഇല്ലാത്തവർക്കും ഈ രേഖകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329335/local-government-elections-what-identification-documents-are-required)