---
title: "'വിവാഹസമയത്തെ സ്വർണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം' - സുപ്രിംകോടതി"
english_title: "Gold money and gifts given during marriage should be returned to Muslim woman at the time of divorce Supreme Court"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329317/Gold-money-and-gifts-given-during-marriage-should-be-returned-to-Muslim-woman-at-the-time-of-divorce-Supreme-Court"
published_at: "2025-12-04T12:02:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6931310058854_supremecourt.jpg"
keywords: []
---

# 'വിവാഹസമയത്തെ സ്വർണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം' - സുപ്രിംകോടതി

> **Lead Summary:** **ന്യൂഡൽഹി: ( **[www.truevisionnews.com]** ) **വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭർത്താവിന് നൽകിയ സ്വർണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഈ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

## Article Content

**ന്യൂഡൽഹി: ( **[www.truevisionnews.com]** ) **വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭർത്താവിന് നൽകിയ സ്വർണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്ലിം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമപ്രകാരം മുസ്‌ലിം സ്ത്രീക്ക് ഈ അവകാശമുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

2024 ജനുവരിയിലെ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ റൂസനാര ബീഗം സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു. വിവാഹസമയത്ത് ഭർത്താവിന് സ്വർണവും ഏഴു ലക്ഷം രൂപയും നൽകിയിരുന്നതായി റൂസനാര ബീഗം കുടുംബകോടതിയിൽ നൽകിയ കേസിൽ പറഞ്ഞിരുന്നു.

ഈ പണം തിരികെ നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു. എന്നാൽ, ഭർത്താവ് സലാഹുദ്ദീൻ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി. അതിനാൽ റൂസനാര ബീഗം സുപ്രിംകോടതിയെ സമീപിച്ചു. ഇത്തരം കേസുകളിൽ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ വിധി പറയണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു.

മുസ്‌ലിം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിൽ 1986ലെ നിയമത്തെ വായിക്കണം. അന്തസോടെ ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ 21-ാം അനുഛേദത്തിൽ നിന്നാണ് ഈ വിധി ഉൽഭവിക്കുന്നതെന്നും കോടതി വിശദീകരിച്ചു. 2005 ആഗസ്റ്റ് 28നാണ് സലാഹുദ്ദീനും റൂസനാര ബീഗവും വിവാഹിതരായത്. 211 ഡിസംബർ പതിനൊന്നിന് വിവാഹമോചിതരായി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329317/Gold-money-and-gifts-given-during-marriage-should-be-returned-to-Muslim-woman-at-the-time-of-divorce-Supreme-Court)