---
title: "കുറ്റ്യാടിയിൽ ലഹരി വിൽപ്പന; ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ "
english_title: "Drug trafficking in Kuttiadi, youth arrested with brown sugar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329288/drug-trafficking-in-kuttiadi-youth-arrested-with-brown-sugar"
published_at: "2025-12-04T10:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69311640cbc5d_kozhikkode.jpg"
keywords: []
---

# കുറ്റ്യാടിയിൽ ലഹരി വിൽപ്പന; ബ്രൗൺഷുഗറുമായി യുവാവ് പിടിയിൽ 

> **Lead Summary:** **കോഴിക്കോട്: **കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ബ്രൗൺഷുഗർ എത്തിച്ച് വിതരണം ചെയ്യുന്ന ആസാം സ്വദേശിയായ യുവാവ് പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കിൽ താമസിക്കുന്ന ആസാം നാഗോൺ സ്വദേശി അബ്ദുൾ റോഹിംമാണ് പോലീസിൻ്റെ പിടിയിലായത്.

## Article Content

**കോഴിക്കോട്: **കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ബ്രൗൺഷുഗർ എത്തിച്ച് വിതരണം ചെയ്യുന്ന ആസാം സ്വദേശിയായ യുവാവ് പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര വിളയാട്ടു കണ്ടിമുക്കിൽ താമസിക്കുന്ന ആസാം നാഗോൺ സ്വദേശി അബ്ദുൾ റോഹിംമാണ് പോലീസിൻ്റെ പിടിയിലായത്.

ഇയാളിൽ നിന്ന് മൂന്ന് ബോട്ടിലുകളിലായി സൂക്ഷിച്ച 220 മില്ലിഗ്രാം ബ്രൗൺ ഷുഗറും കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി എസ് ഐ ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, പേരാമ്പ്ര ഡി വൈ എസ് പി രാജേഷിൻ്റെ കീഴിലുള്ള സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, സിഞ്ചുദാസ് പെരുവണ്ണാമൂഴി സ്റ്റേഷനിലെ എസ് സിപിഒ മാരായ അനൂപ്, ഷാനവാസ് എന്നിവരും ചേർന്നാണ് പ്രതിയെ ബ്രൗൺഷുഗർ സാഹിതം പിടികൂടിയത്.

പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329288/drug-trafficking-in-kuttiadi-youth-arrested-with-brown-sugar)