---
title: "'രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ട്; ഷഹനാസ് അത് തുറന്നു പറഞ്ഞു, സംരക്ഷണം നൽകുന്നത് ആരാണെന്ന് വ്യക്തമാകുകയാണ്' -ഇ എൻ സുരേഷ് ബാബു"
english_title: "cpm palakkad secretary against shafi parambil for protecting rahul mankoottathl"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329279/cpm-palakkad-secretary-against-shafi-parambil-for-protecting-rahul-mankoottathl"
published_at: "2025-12-04T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69310f4597918_en_suresh_babu.jpg"
keywords: []
---

# 'രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ട്; ഷഹനാസ് അത് തുറന്നു പറഞ്ഞു, സംരക്ഷണം നൽകുന്നത് ആരാണെന്ന് വ്യക്തമാകുകയാണ്' -ഇ എൻ സുരേഷ് ബാബു

> **Lead Summary:** **പാലക്കാട്: ( **[www.truevisionnews.com]** ) **ഷാഫിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. അത് ഷഹനാസ് തുറന്നു പറഞ്ഞു. സിപിഎം നേരത്തെ ഷാഫി ക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചു.

## Article Content

**പാലക്കാട്: ( **[www.truevisionnews.com]** ) **ഷാഫിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. രാഹുലും ഫെനിയും ഉൾപ്പെടുന്ന പെൺവാണിഭസംഘത്തിൽ ഹെഡ്മാഷുമുണ്ടെന്ന് സിപിഎം ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. അത് ഷഹനാസ് തുറന്നു പറഞ്ഞു. സിപിഎം നേരത്തെ ഷാഫി ക്കെതിരെ ഉന്നയിച്ച ആരോപണം ഷഹനാസ് ശരിവെച്ചു.

ഷാഫി അന്നേ നടപടി എടുത്തില്ലെങ്കിൽ ഒരു പെൺകുട്ടിയ്ക്കും ഈ ഗതി വരില്ലായിരുന്നു. രാഹുൽ മങ്കൂട്ടത്തിലിന് ആരാണ് സംരക്ഷണം നൽകുന്നത് എന്ന് വ്യക്തമാകുകയാണ്. ഷാഫിയും രാഹുലും അടങ്ങുന്ന സംഘത്തെ കോൺഗ്രസിനകത്ത് പോലും ഭയം ആണ്. ചെന്നിത്തല ഉൾപ്പെടെ വായ തുറക്കാതിരിക്കാൻ ഷാഫി സംഘം അനുയായികളെ ഉപയോഗിക്കുന്നു.

പത്തനംതിട്ടക്കാരനെ പാലക്കാട്‌ കൊണ്ടുവന്നു മത്സരിപ്പിക്കുന്നു. ഇതെല്ലാം ആരുടെ താല്പര്യമാണ്. ഷാഫി അറിയാതെ രാഹുൽ ഒന്നും ചെയ്യില്ല. വസ്ത്രം പോലും മാറി മാറി ഉപയോഗിക്കുന്നവരാണ് ഇരുവരും. പൊതു സമൂഹം അപ്പോൾ സംശയിച്ചാൽ കുറ്റം പറയാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ നന്നായി അറിയാമായിരുന്നിട്ടും ഷാഫി പറമ്പിൽ പാലക്കാട്ടുകാരെ വഞ്ചിച്ചെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. എംഎ ഷഹനാസിന്റെ പരാതി ആദ്യം അറിഞ്ഞത് ഷാഫി പറമ്പിലാണ് . സാഡ് സ്മൈലി ഇട്ട് കൊടുക്കുകയാണ് ഷാഫി ചെയ്തതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329279/cpm-palakkad-secretary-against-shafi-parambil-for-protecting-rahul-mankoottathl)