---
title: "എട്ടാം ദിവസവും ഒളിവിൽ തന്നെ; ബലാത്സംഗ കേസിൽ രാഹുലിനെത്തേടി അന്വേഷണ സംഘം, പൊലീസിൽ നിന്ന് വിവരം ചോരുന്നതായി സംശയം"
english_title: "Rahul Mangkootathil, accused in rape case, police investigating"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329271/rahul-mangkootathil-accused-in-rape-case-police-investigating"
published_at: "2025-12-04T08:42:00+05:30"
category: "Palakkad"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6930fd5d4168c_rahul.jpg"
keywords: []
---

# എട്ടാം ദിവസവും ഒളിവിൽ തന്നെ; ബലാത്സംഗ കേസിൽ രാഹുലിനെത്തേടി അന്വേഷണ സംഘം, പൊലീസിൽ നിന്ന് വിവരം ചോരുന്നതായി സംശയം

> **Lead Summary:** പാലക്കാട്: **[**ബലാത്സം​ഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ തിരച്ചിൽ നടത്തി എങ്കിലും .രാഹുൽ ഒളിച്ചു താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെടുന്നു ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്. എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുലെത്തിയ വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.

## Article Content

പാലക്കാട്: **[**ബലാത്സം​ഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ. രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കർണാടക അതിർത്തിയിൽ തിരച്ചിൽ നടത്തി എങ്കിലും .രാഹുൽ ഒളിച്ചു താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെടുന്നു ഉണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്നാണ് സംശയമുയരുന്നത്. എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം. കർണാടകയിൽ രാഹുലിനായി വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇന്നലെ ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുലെത്തിയ വിവരത്തിൽ വീട് വളഞ്ഞ് പരിശോധന നടന്നിരുന്നു. രാഹുൽ കോടതിയിൽ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.

അതേ സമയം രാഹുലിനെതിരായ അച്ചടക്ക നടപടിയിൽ കോൺഗ്രസിൽ അമർഷം ഉയരുന്നുണ്ട്. കോടതി തീരുമാനം കാക്കുന്നതിൽ ഒരു വിഭാഗം അതൃപ്തി രേഖപ്പെടുത്തി. നേരത്തെയുള്ള നടപടിയാണ് രാഷ്ട്രീയ നേട്ടം എന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. വിധി നോക്കിയായിരിക്കും പുറത്താക്കലിൽ തീരുമാനം എടുക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329271/rahul-mangkootathil-accused-in-rape-case-police-investigating)