---
title: "കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി കണ്ണൂർ സ്വദേശി പിടിയിൽ , കണ്ടെത്തിയത്  22 ലക്ഷം രൂപ "
english_title: "Kannur native arrested with undocumented money in Nadapuram, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329229/kannur-native-arrested-with-undocumented-money-in-nadapuram-kozhikode"
published_at: "2025-12-03T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69304cf1a2c59_nadapuram.jpg"
keywords: []
---

# കോഴിക്കോട് നാദാപുരത്ത് രേഖകളില്ലാത്ത പണവുമായി കണ്ണൂർ സ്വദേശി പിടിയിൽ , കണ്ടെത്തിയത്  22 ലക്ഷം രൂപ 

> **Lead Summary:** **കോഴിക്കോട് : **നാദാപുരം ഇലക്ഷൻ ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത പണം പിടികൂടി.

## Article Content

**കോഴിക്കോട് : **നാദാപുരം ഇലക്ഷൻ ക്രിസ്മസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത പണം പിടികൂടി.

വിദേശമദ്യം പിടികൂടാനായി നാദാപുരം എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് രേഖയില്ലാത്ത പണം പിടികൂടിയത്.

പെരിങ്ങത്തൂർ-നാദാപുരം സംസ്ഥാന പാതയിൽ എടച്ചേരിയിൽ വാഹന പരിശോധന നടത്തുമ്പോഴാണ് മതിയായ രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 22 ലക്ഷത്തിഅമ്പതിനായിരം രൂപ പിടിച്ചെടുത്തത്.

നാദാപുരത്തേക്ക് പോവുകയായിരുന്ന കെഎൽ 13 വൈ 8221 നമ്പർ ഓട്ടോറിക്ഷയിലെ യാത്രക്കാരനായ കണ്ണൂർ ചെമ്പിലോട് പുതിയെടുത്ത് വിപിനിൽ (38) നിന്നാണ് പണം കണ്ടെടുത്തത്. 500 രൂപയുടെ 45 കെട്ടുകളാക്കിയായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

പിടികൂടിയ പണവും പ്രതിയേയും തുടർ നടപടികൾക്കായി നാദാപുരം പോലീസിനു കൈമാറി. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി.പി.ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.സനു, എ.പി.ഷിജിൻ, പി.അശ്വിൻ ആനന്ദ്, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം.സൂര്യ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329229/kannur-native-arrested-with-undocumented-money-in-nadapuram-kozhikode)