---
title: "മുഖം വാടിയല്ലോ...? കരുവാളിപ്പകറ്റി ഒന്ന് നിറം വെച്ചാലോ ... ഈ രണ്ട് ചേരുവകളിൽ സാധനം വീട്ടിൽ തന്നെ ഉണ്ടാക്കാം "
english_title: "If you want to add some color to your face, anti-aging cream, a cream that you can make at home"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329165/if-you-want-to-add-some-color-to-your-face-anti-aging-cream-a-cream-that-you-can-make-at-home"
published_at: "2025-12-03T13:58:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ff99107503_WhatsApp_Image_2025-12-03_at_2.18.56_PM.jpeg"
keywords: []
---

# മുഖം വാടിയല്ലോ...? കരുവാളിപ്പകറ്റി ഒന്ന് നിറം വെച്ചാലോ ... ഈ രണ്ട് ചേരുവകളിൽ സാധനം വീട്ടിൽ തന്നെ ഉണ്ടാക്കാം 

> **Lead Summary:** ** മുഖ**ത്ത് കരിവാളിപ്പും പ്രായക്കൂടുതലും തോന്നിക്കുന്നുണ്ടോ? എന്നാൽ വിഷമിക്കണ്ട പരിഹാരത്തിനായി ഒരു വഴിയുണ്ട്. ഏത് പ്രായത്തിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിം​ഗ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ? ഇത് തയ്യാറാക്കാൻ 5 ശംഖുപുഷ്പം മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഈ ക്രീം പതിവായി ചർമ്മത്തിൽ പുരട്ടിയാൽ, ചർമ്മത്തിലെ ചുളിവുകൾ അകറ്റും. നല്ല യുവത്വം നിലനിർത്താനും സാധിക്കും.

## Article Content

** മുഖ**ത്ത് കരിവാളിപ്പും പ്രായക്കൂടുതലും തോന്നിക്കുന്നുണ്ടോ? എന്നാൽ വിഷമിക്കണ്ട പരിഹാരത്തിനായി ഒരു വഴിയുണ്ട്. ഏത് പ്രായത്തിലും യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഒരു ആന്റി ഏയ്ജിം​ഗ് ക്രീം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ? ഇത് തയ്യാറാക്കാൻ 5 ശംഖുപുഷ്പം മാത്രം മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്ന ഈ ക്രീം പതിവായി ചർമ്മത്തിൽ പുരട്ടിയാൽ, ചർമ്മത്തിലെ ചുളിവുകൾ അകറ്റും. നല്ല യുവത്വം നിലനിർത്താനും സാധിക്കും.

ഇത് തയ്യാറാക്കി ഒരു അടപ്പുള്ള പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്. തികച്ചും നാച്വറൽ ചേരുവകൾ ചേർക്കുന്നതിനാൽ, ചർമ്മത്തിൽ അലർജി പ്രശ്നങ്ങൾ വരാനുള്ള സാധ്യത കുറവാണ്. ചർമ്മത്തിലെ കരുവാളിപ്പകറ്റി, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.

**ആവശ്യമായ ചേരുവകൾ**

**തയ്യാറാക്കേണ്ട വിധം**

ആദ്യം തന്നെ ഒരു​ഗ്ലാസ്സ് വെള്ളത്തിൽ ശംഖുപുഷ്പവും പനികൂർക്കയും ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ഈ വെള്ളം തണുത്തതിനുശേഷം ഇതിൽ നിന്നും ഒരു ടീസ്പൂൺ വെള്ളം ഒരു ചെറിയ കറി പാത്രത്തിലേയ്ക്ക് ഒഴിക്കുക. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ കറ്റാർവാഴ ജെൽ ചേർക്കണം. അതിനുശേഷം അര ടീസ്പൂൺ ബദാം ഓയിൽ, ഒരു തുള്ളി വിറ്റമിൻ ഇ ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക.

കൈവിടാതെ, നല്ലപോലെ മിക്സ് ചെയ്യണം. അവസാനം ഈ മിശ്രിതത്തിന്റെ നിറം ലൈറ്റ് വെള്ളയും നീലയും കലർന്ന നിറമാകും. ഈ സമയത്ത് മിക്സ് ചെയ്യുന്നത് അവസാനിപ്പിക്കാം. അതിനുശേഷം ഒരു ചെറിയ ചെപ്പിലേയ്ക്ക് മാറ്റി വെയ്ക്കുക.

**ഉപയോ​ഗിക്കേണ്ട വിധം**

എന്നും രാത്രിയിൽ മുഖം നല്ലപോലെ ക്ലെൻസ് ചെയ്തതിനുശേഷം ഈ ക്രീം പുരട്ടുക. ഒന്ന് ചെറുതായി മസാജ് ചെയ്ത് കൊടുക്കുന്നതും നല്ലതാണ്. പതിവായി ഇത്തരത്തിൽ ഈ ക്രീം പുരട്ടുന്നത് ചർമ്മത്തിന് നിരവധി​ഗുണങ്ങൾ നൽകും. അവ എന്തെല്ലാമെന്ന് നോക്കാം.

**Disclaimer : അലർജിയോ മറ്റ് പ്രശ്‍നങ്ങളോ ഉള്ളവർ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329165/if-you-want-to-add-some-color-to-your-face-anti-aging-cream-a-cream-that-you-can-make-at-home)