---
title: "എന്റെ പൊന്നേ... ഒന്ന് അടങ്ങ് നീ !! ഡിസംബർ മാസത്തിന്റെ കുളിരേൽക്കാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം"
english_title: "Today's gold price, Pawan down by Rs 8"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329111/todays-gold-price-pawan-down-by-rs-8"
published_at: "2025-12-03T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fc6f9494cd_gold.jpg"
keywords: []
---

# എന്റെ പൊന്നേ... ഒന്ന് അടങ്ങ് നീ !! ഡിസംബർ മാസത്തിന്റെ കുളിരേൽക്കാതെ സ്വർണ വില; ഇന്നത്തെ നിരക്കറിയാം

> **Lead Summary:** ** **ഇന്നലെ സ്വർണ്ണ വിലയിലുണ്ടായ ഇടിവ് ഇന്നും തുടരുന്നു. ഇന്ന് സ്വർണ്ണത്തിന് പവന് 8 രൂപ കുറഞ്ഞു. വിലയിലുണ്ടാവുന്ന ഈ ഇടിവ് തുടരുന്നത് സ്വർണ്ണം വാങ്ങുന്നവർക്ക് ശുഭ വാർത്തയാണ്.

## Article Content

** **ഇന്നലെ സ്വർണ്ണ വിലയിലുണ്ടായ ഇടിവ് ഇന്നും തുടരുന്നു. ഇന്ന് സ്വർണ്ണത്തിന് പവന് 8 രൂപ കുറഞ്ഞു. വിലയിലുണ്ടാവുന്ന ഈ ഇടിവ് തുടരുന്നത് സ്വർണ്ണം വാങ്ങുന്നവർക്ക് ശുഭ വാർത്തയാണ്.

സ്വർണ്ണ വില പവന് 95232 രൂപയായി . പവന് 8 രൂപയും, ഗ്രാമിന് 1 രൂപയുമാണ് കുറഞ്ഞ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 95,240 രൂപയും ഒരു ഗ്രാമിന് 11,905 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം അവസാനമുണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പ് ഇന്നലെയായിരുന്നു കുറഞ്ഞത് . നിലവിൽ ഒരു ഗ്രാമിന് 11904 രൂപയാണ് വില. സ്വർണ്ണ വിലയിലുണ്ടായ ഈ ഇടിവ് ഇന്ന് സ്വർണ്ണം വാങ്ങാൻ വരുന്നവർക്ക് തെല്ലൊരു ആശ്വാസമാണ്.

കഴിഞ്ഞ മാസം ഗ്രാമിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് നവംബർ 5-നാണ്.കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയത് നവംബർ 30 ന് ആയിരുന്നു. സ്വർണ്ണവിലയിൽ ഉണ്ടായ ഇടിവ് സാധാരണക്കാരന് തെല്ലൊരു ആശ്വാസമാണ്. കഴിഞ്ഞ മാസമുണ്ടായ സ്വർണ്ണ വിലയിലെ വർദ്ധനവിനാൽ സ്വർണ്ണം വാങ്ങാതിരുന്നവർക്ക് ഈ ഇടിവ് നല്ലൊരു അവസരമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329111/todays-gold-price-pawan-down-by-rs-8)