---
title: "നിസ്കാരവും നോമ്പും വോട്ടക്കുന്നു...! കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞ് വോട്ട് തേടി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് "
english_title: "Muslim League leader, Kasaragod Municipality, complaint , Election Commission , votes , basis of religion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329085/muslim-league-leader-kasaragod-municipality-complaint-election-commission-votes-basis-of-religion"
published_at: "2025-12-03T08:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fa1238f29e_kasargod.jpg"
keywords: []
---

# നിസ്കാരവും നോമ്പും വോട്ടക്കുന്നു...! കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞ് വോട്ട് തേടി; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽഡിഎഫ് 

> **Lead Summary:** **കാസർഗോഡ് : ** കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞു വോട്ട് തേടിയ സഭാവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതം പറഞ്ഞ് വോട്ട് തേടിയ സ്ഥാനാർഥിയെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

## Article Content

**കാസർഗോഡ് : ** കാസർഗോഡ് നഗരസഭയിൽ മുസ്‌ലിം ലീഗ് നേതാവ് മതം പറഞ്ഞു വോട്ട് തേടിയ സഭാവത്തിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതം പറഞ്ഞ് വോട്ട് തേടിയ സ്ഥാനാർഥിയെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

മുസ്‌ലിം ലീഗ് നേതാവ് അഷ്‌റഫ്‌ എടനീർ ആണ് കഴിഞ്ഞ ദിവസം മതം പറഞ്ഞ് വോട്ട് തേടിയത്. ലീഗ് സ്ഥാനാർത്ഥിക്ക് വേണ്ടി ആയിരുന്നു മുസ്‌ലിം ലീഗ് നേതാവിന്റെ വോട്ട് തേടൽ. നമ്മൾ അഞ്ച് നേരം നിസ്കരിക്കുന്നവരാണ് എന്നും നോമ്പ് നോൽക്കുന്നവരാണ് എന്നും ഇസ്ലാമിക ചര്യകളെല്ലാം ഉൾക്കൊണ്ടാണ് സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസം​ഗം.

16 ആം വാർഡ് തുരുത്തിയിലെ ലീഗ് സ്ഥാനാർത്ഥി ഷാഹിനയ്ക്കായിട്ടാണ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അഭ്യർത്ഥന. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ മതപരമായ കാര്യങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് അഷ്‌റഫ്‌ എടനീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329085/muslim-league-leader-kasaragod-municipality-complaint-election-commission-votes-basis-of-religion)