---
title: " അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം, തടഞ്ഞ മകന് കുത്തേറ്റു, അയൽവാസി കസ്റ്റഡിയിൽ "
english_title: " young man was stabbed in Thiruvananthapuram due to an argument between neighbors"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329083/young-man-was-stabbed-in-thiruvananthapuram-due-to-an-argument-between-neighbors"
published_at: "2025-12-03T07:48:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f9e4366eb2_stabbed.jpg"
keywords: []
---

#  അയൽക്കാർ തമ്മിലുള്ള തർക്കത്തിനിടെ അമ്മയുടെ മാല പൊട്ടിക്കാൻ ശ്രമം, തടഞ്ഞ മകന് കുത്തേറ്റു, അയൽവാസി കസ്റ്റഡിയിൽ 

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കൈതമുക്ക് പാൽക്കുളങ്ങരയിൽ യുവാവിന് കുത്തേറ്റു. വഞ്ചിയൂർ സ്വദേശി പ്രദീപ്കുമാറിനാണ് കുത്തേറ്റത്.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കൈതമുക്ക് പാൽക്കുളങ്ങരയിൽ യുവാവിന് കുത്തേറ്റു. വഞ്ചിയൂർ സ്വദേശി പ്രദീപ്കുമാറിനാണ് കുത്തേറ്റത്.

അമ്മയുടെ മാല പിടിച്ചുപറിക്കാൻ എത്തിയത് തടഞ്ഞതിനായിരുന്നു ആക്രമണം. അടിവയറ്റിലും കയ്യിലുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രദീപ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽക്കാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ബൈക്കിൽ എത്തിയ യുവാവ് തർക്കത്തിനിടയിൽ മാല പിടിച്ചുപറിക്കാൻ ശ്രമിച്ചു എന്നാണ് പരാതി പറയുന്നത്. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി.

പ്രദീപിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് വിശാഖ് നിരന്തരം ശല്യമുണ്ടാക്കാറുണ്ട് എന്നാണ്. പൊതുശല്യമാണ് വിശാഖെന്ന് പൊലീസും പറയുന്നു. ഇയാൾക്കെതിരെ നേരത്തെ കേസുകളുണ്ട്.

പ്രദീപിന്റെ ഭാര്യയും കുഞ്ഞും നോക്കിനിൽക്കേയാണ് ആക്രമിച്ചത്. പ്രദീപിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329083/young-man-was-stabbed-in-thiruvananthapuram-due-to-an-argument-between-neighbors)