---
title: "വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ സ്കൂൾ വിദ്യാർഥികളുടെ ബസ് മറിഞ്ഞു;  36 പേർക്ക് പരിക്ക്"
english_title: "School bus overturns, 36 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329076/school-bus-overturns-36-injured"
published_at: "2025-12-03T07:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692f94dadd6ab_tvm.jpg"
keywords: []
---

# വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ സ്കൂൾ വിദ്യാർഥികളുടെ ബസ് മറിഞ്ഞു;  36 പേർക്ക് പരിക്ക്

> **Lead Summary:** **തിരുവനന്തപുരം : **തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.

## Article Content

**തിരുവനന്തപുരം : **തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര പോയ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു.

തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വെച്ച് ഇന്ന് പുലർച്ചെ 2 അപകടത്തിൽപ്പെട്ടത്.

46 വിദ്യാർഥികളും, 4 അധ്യാപകരും ആണ് ബസിൽ ഉണ്ടായിരുന്നത്. 36 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. 6 പേർക്ക് സാരമായ പരുക്കാണുള്ളത്. കൊടൈക്കനാലിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം.

ജില്ലാ അതിർത്തിയായ നെല്ലാപ്പാറ ചൂരപ്പേട്ട വളവ് നിരന്തരമായി അപകടങ്ങൾ നടക്കാറുള്ള മേഖലയാണ്. ബസ് നിയന്ത്രണം നഷ്ടമായി മറിയുകയാണ് ഉണ്ടായത്. ബസ് തലകീഴായി മറിയാതിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329076/school-bus-overturns-36-injured)