---
title: "'സിപിഐഎം പോലെ അല്ല, രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്' - ഷാഫി പറമ്പിൽ എം പി "
english_title: "New complaint against Rahul, Vadakara MP Shafi Parambil"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329054/new-complaint-against-rahul-vadakara-mp-shafi-parambil"
published_at: "2025-12-02T20:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692efb6cd3fa8_rahul.jpg"
keywords: []
---

# 'സിപിഐഎം പോലെ അല്ല, രാഹുലിനെതിരായ പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്' - ഷാഫി പറമ്പിൽ എം പി 

> **Lead Summary:** **കോഴിക്കോട് : ** പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എം പി . രാഹുലിനെതിരായ പുതിയ പരാതിയിൽ മാധ്യമ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു വടകര എംപി . കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട് . പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. പരാതി വന്ന ഉടൻ പൊലീസിന് കൈമാറി. ഇനി പൊലീസിന്റെ തുടർനടപടികൾ നോക്കി പാർട്ടി നിലപാടെടുക്കും.

## Article Content

**കോഴിക്കോട് : ** പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നതെന്ന് ഷാഫി പറമ്പിൽ എം പി . രാഹുലിനെതിരായ പുതിയ പരാതിയിൽ മാധ്യമ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിരുന്നു വടകര എംപി . കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട് . പരാതിയിൽ കോൺഗ്രസ്‌ അല്ല അന്വേഷണം നടത്തുന്നത്. പരാതി വന്ന ഉടൻ പൊലീസിന് കൈമാറി. ഇനി പൊലീസിന്റെ തുടർനടപടികൾ നോക്കി പാർട്ടി നിലപാടെടുക്കും.

സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെ. ശബരിമല കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഐഎം നൽകിയില്ലെന്നും ഷാഫി പറമ്പിൽ ചോദിച്ചു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി . കെപിസിസി പ്രസിഡന്‍റ് പരാതി ഉടൻ ഡിജിപിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യുമെന്നായിരുന്നു സതീശൻ്റെ പ്രതികരണം. സിപിഎം പാർട്ടി സെക്രട്ടറിക്ക് മുൻപ് കിട്ടിയ പരാതികൾ പൊലീസിൽ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികൾ സിപിഐഎമ്മിനുള്ളിൽ തീർത്ത ചരിത്രമാണുള്ളതെന്നും സതീശൻ വിമര്‍ശിച്ചു.

കോൺഗ്രസ് തല ഉയർത്തിയാണ് നിൽക്കുന്നത്. ഇങ്ങനെ നിലപാടെടുത്ത ഒരു പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിനെ പ്രതിരോധിക്കാൻ കോൺഗ്രസുകാർ ആരും ഇറങ്ങിയിട്ടില്ല. പരാതിയില്‍ പൊലീസ് അന്വേഷിച്ച് നടപടി സ്വീകരിക്കട്ടെയെന്നും സതീശൻ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329054/new-complaint-against-rahul-vadakara-mp-shafi-parambil)