---
title: "രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ്; അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ"
english_title: "Rape case against Rahul Mangkootatil, Congress worker arrested for circulating picture of survivor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329049/rape-case-against-rahul-mangkootatil-congress-worker-arrested-for-circulating-picture-of-survivor"
published_at: "2025-12-02T20:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ef8633354b_congress.jpg"
keywords: []
---

# രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസ്; അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

> **Lead Summary:** **തൃശൂർ : **രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വെള്ളാംങ്കല്ലൂർ സ്വദേശിയായ സിജോ ജോസ് ആണ് അറസ്റ്റിലായത്.

## Article Content

**തൃശൂർ : **രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരായ ലൈംഗിക പീഡന കേസിലെ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. തൃശൂർ വെള്ളാംങ്കല്ലൂർ സ്വദേശിയായ സിജോ ജോസ് ആണ് അറസ്റ്റിലായത്.

സിജോ പൂവത്തും കടവിൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയായിരുന്നു. നേമം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തൃശ്ശൂർ റൂറൽ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം അതിജീവിതയെ സാമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുന്നു. നിരാഹാരം തുടരുമെന്ന് ജയിൽ സൂപ്രണ്ടിന് എഴുതി നൽകിയതിന് പിന്നാലെ പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് രാഹുലിനെ മാറ്റി.

മുഴുവൻ സമയ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും രാഹുൽ ഈശ്വർ. ഇന്നലെ കോടതി ജാമ്യം നിഷേധിച്ചത് മുതൽ ചായയും വെള്ളവും മാത്രമാണ് രാഹുലിന്റെ ഭക്ഷണം. ജാമ്യത്തിനായി ഉടൻതന്നെ മേൽക്കോടതിയെ സമീപിക്കുമെന്ന് ഭാര്യ ദീപ, രാഹുലിനെ ജയിലിലെത്തി സന്ദർശിച്ച ശേഷം പ്രതികരിച്ചു.

കേസിൽ നാലംപ്രതിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. സൈബർ അധിക്ഷേപ കേസിൽ രാഹുൽ ഈശ്വറിനായി അന്വേഷണം സംഘം കസ്റ്റഡി അപേക്ഷ നൽകും.‌

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329049/rape-case-against-rahul-mangkootatil-congress-worker-arrested-for-circulating-picture-of-survivor)