---
title: "നാണമില്ലേ....? കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം;  വീഡിയോ ദൃശ്യങ്ങൾ പകർത്തി സ്കൂൾ കുട്ടികൾ "
english_title: "Nudity display on KSRTC bus, video footage captured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329043/nudity-display-on-ksrtc-bus-video-footage-captured"
published_at: "2025-12-02T19:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ef0f5520a5_ksrtc.jpg"
keywords: []
---

# നാണമില്ലേ....? കെഎസ്ആർടിസി ബസിൽ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം;  വീഡിയോ ദൃശ്യങ്ങൾ പകർത്തി സ്കൂൾ കുട്ടികൾ 

> **Lead Summary:** **കൊല്ലം: ** കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

## Article Content

**കൊല്ലം: ** കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ന​ഗ്നതാ പ്രദർശനമുണ്ടായത്. സ്കൂൾ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു.

ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329043/nudity-display-on-ksrtc-bus-video-footage-captured)