---
title: "കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി, പ്രതിക്കായി അന്വേഷണം"
english_title: "nudity exhibition on ksrtc bus in kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329038/nudity-exhibition-on-ksrtc-bus-in-kollam"
published_at: "2025-12-02T17:54:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692eda79a9462_nudity_show.jpg"
keywords: []
---

# കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം; ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി, പ്രതിക്കായി അന്വേഷണം

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ന​ഗ്നതാ പ്രദർശനമുണ്ടായത്.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **കരുനാഗപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തി മധ്യവയസ്കൻ. സ്കൂൾ കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്ന ബസിലാണ് നഗ്നതാ പ്രദർശനം. കൊല്ലം- കരുനാഗപ്പള്ളി ബസിലായിരുന്നു സംഭവം. ശനിയാഴ്ച വൈകിട്ട് ബസ് കണ്ണേറ്റി പാലം കഴിഞ്ഞപ്പോഴായിരുന്നു ന​ഗ്നതാ പ്രദർശനമുണ്ടായത്.

സ്കൂൾ കുട്ടികളെ നോക്കി ലൈംഗികചേഷ്ട കാണിച്ചതോടെ കുട്ടികൾ വീഡിയോ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഈ ദൃശ്യങ്ങൾ ഇവർ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു.ഇയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പ്രതിയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329038/nudity-exhibition-on-ksrtc-bus-in-kollam)