---
title: "'ചില്ലി റെഡ്' ഗൗണിൽ അതീവ സുന്ദരിയായി കജോൾ"
english_title: "Chilli Red, Kajol, Bollywood star, fashion"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/329026/chilli-red-kajol-bollywood-star-fashion"
published_at: "2025-12-02T16:30:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ec8be1520b_kajol.jpg"
keywords: []
---

# 'ചില്ലി റെഡ്' ഗൗണിൽ അതീവ സുന്ദരിയായി കജോൾ

> **Lead Summary:** **[truevisionnews.com]ബോ**ളിവുഡിന്റെ പ്രിയ നായിക കജോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെയും ഫാഷൻ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില്ലി റെഡ് നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രങ്ങൾ കണ്ടാൽ പ്രായം പിന്നിലേക്കാണ് പോകുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ സാധിക്കും. വർഷങ്ങൾ കഴയുന്തോറും സൗന്ദര്യം വർധിക്കുന്നതിന്റെ രഹസ്യം അറിയാൻ ആഗ്രഹിച്ചുപോകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് നവംബർ 21 താരം പങ്കുവച്ചത്.

## Article Content

**[truevisionnews.com]ബോ**ളിവുഡിന്റെ പ്രിയ നായിക കജോൾ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലൂടെ ആരാധകരെയും ഫാഷൻ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില്ലി റെഡ് നിറത്തിലുള്ള വസ്ത്രം ധരിച്ച ചിത്രങ്ങൾ കണ്ടാൽ പ്രായം പിന്നിലേക്കാണ് പോകുന്നതെന്ന് അക്ഷരാർത്ഥത്തിൽ പറയാൻ സാധിക്കും. വർഷങ്ങൾ കഴയുന്തോറും സൗന്ദര്യം വർധിക്കുന്നതിന്റെ രഹസ്യം അറിയാൻ ആഗ്രഹിച്ചുപോകുന്ന തരത്തിലുള്ള ചിത്രങ്ങളാണ് നവംബർ 21 താരം പങ്കുവച്ചത്.

താരം ധരിച്ച ചില്ലി റെഡ് നിറത്തിലുള്ള വസ്ത്രം ചിത്രങ്ങളെ കൂടുതൽ ആകർഷകമാക്കുന്നു. കേർളി ഹെയർ സ്റ്റൈൽ വസ്ത്രത്തോട് ഇണങ്ങുന്നതിനാൽ താരത്തിന്റെ ഏറ്റവും നല്ല ഗ്ലാമറസ് ലുക്കുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇത്. കസവ് പോലുള്ള സിൽക്ക് മെറ്റീരിയൽ ചിത്രങ്ങൾക്ക് ഒരു റോയൽ ലുക്ക് നൽകുന്നു.

ചർമ്മത്തിന് പ്രാധാന്യം നൽകുന്ന എന്നാൽ കണ്ണ് ഹൈലൈറ്റായിട്ടുള്ള മേക്കപ്പ് ലുക്ക് ആണ് ചിത്രത്തിൽ താരത്തിന്റേത്.കൂടാതെ ചുവപ്പ് നിറത്തോട് ഇണങ്ങുന്ന ഗോൾഡൻ നിറത്തിലുള്ള ഹീൽസ് ആണ് ധരിച്ചിരിക്കുന്നത്. ലളിതമായ ആഭരണങ്ങൾ തിരഞ്ഞെടുത്തതിനാൽ ചിത്രങ്ങളിലെ പ്രധാന ആകർഷണം വസ്ത്രം തന്നെയാണ്.

ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/329026/chilli-red-kajol-bollywood-star-fashion)