---
title: "രണ്ടാളും കൊള്ളാല്ലോ...! അപർണയുടെയും ആരിഫിന്‍റെയും പദ്ധതിപാളി, കണ്ണൂരിലെ ലഹരിക്കച്ചവടം കയ്യോടെ പിടികൂടി പൊലീസ് "
english_title: "Drug trafficking in Kannur, two people including a young woman arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/328981/drug-trafficking-in-kannur-two-people-including-a-young-woman-arrested"
published_at: "2025-12-02T13:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e97f4e32ff_kannur.jpg"
keywords: []
---

# രണ്ടാളും കൊള്ളാല്ലോ...! അപർണയുടെയും ആരിഫിന്‍റെയും പദ്ധതിപാളി, കണ്ണൂരിലെ ലഹരിക്കച്ചവടം കയ്യോടെ പിടികൂടി പൊലീസ് 

> **Lead Summary:** **കണ്ണൂർ: **കണ്ണൂരിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി. യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.9 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ: **കണ്ണൂരിൽ വീണ്ടും ലഹരിമരുന്ന് പിടികൂടി. യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. തയ്യിൽ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 2.9 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

യുവതി നേരത്തെയും ലഹരിമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടെ കണ്ണൂരിലെ താവക്കരയിലുള്ള ഒരു ഹോട്ടൽ റൂമിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.

കണ്ണൂർ ടൗൺ പൊലീസ് സബ് ഇൻസ്പെക്ടർ ദീപ്തി വി വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഹോട്ടലിന്‍റെ മൂന്നാം നിലയിലുള്ള 306 -ാം മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് എം ഡി എം എയുമായി പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/328981/drug-trafficking-in-kannur-two-people-including-a-young-woman-arrested)