'കണ്ണിൽ പൊടി ഇടുന്ന പോലുള്ള പരിശോധന, ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ' - ബിജെപി നേതാവ് പ്രശാന്ത് ശിവൻ

2025-12-02T11:09:00 | By Athira V

പാലക്കാട്: ( www.truevisionnews.com) രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ. സിപിഎം നേതൃത്വം പൊലീസിനെ നിയന്ത്രിക്കുന്നുണ്ടോയന്ന് സംശയമുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.

കണ്ണിൽ പൊടി ഇടുന്ന പോലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ ചുവന്ന പോളോ കാര്‍ കണ്ടെത്തിയത്. പീഢന വീരനായിട്ടുള്ള എംഎൽഎയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സ്ത്രീ ജനങ്ങളോട് എന്താണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്ന് വ്യക്തമാക്കണം.

കടലിരമ്പി വന്നാലും നിലപാട് മാറ്റില്ലെന്നും രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനമാണെന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ, പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ സഹായിക്കുകയാണ്. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരുക്കുന്നുവെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

അതേസമയം, ആരോപണം തള്ളി പാലക്കാടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി ജനറൽ സെക്രട്ടറിയുമായ സി ചന്ദ്രൻ രംഗത്തെത്തി. ചുവന്ന പോളോ കാറുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാം രാഷ്ട്രീയ ആരോപണമാണെന്നും ആ കാറിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. ബിജെപിയുടേത് രാഷ്ട്രീയ ആരോപണമാണ്.

തന്‍റെ കാര്‍ കേടായ സമയത്ത് സുഖമില്ലാതായപ്പോള്‍ ആശുപത്രിയിൽ പോകാൻ രാഹുലിന്‍റെ കിയ കാര്‍ ഒരു ദിവസം ഉപയോഗിച്ചിരുന്നു. അതല്ലാതെ മറ്റൊരു കാറുമായും തനിക്ക് ബന്ധമില്ല. കാറുമായി ബന്ധപ്പെട്ടോ രാഹുലുമായി ബന്ധപ്പെട്ടോ യാതൊരു വിവരവും തനിക്കില്ല.

കോണ്‍ഗ്രസുകാര്‍ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്. രാഹുലിനെതിരെ പാര്‍ട്ടി നടപടിയെടുത്തതാണ്. എങ്കിലും വ്യക്തിബന്ധങ്ങള്‍ക്കൊന്നും മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും സി ചന്ദ്രൻ പറഞ്ഞു. യുവ നടിയുടെ പോളോ കാർ സി ചന്ദ്രൻ ഉപയോഗിച്ചിരുന്നതായി വിവരങ്ങൾ ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചോയെന്ന കാര്യമടക്കം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ടെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. സ്റ്റാഫ് അംഗങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചെന്നാണ് വിവരം. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെയും മൊഴിയും അന്വേഷണ സംഘം എടുത്തു.

ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടിയുടെ ശാരീരിക മാനസികാവസ്ഥ മോശമായിരുന്നുവെന്നാണ് നിര്‍ണായക മൊഴി. ഇതിനിടെ, പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ സംസ്ഥാനത്താകെ 20 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ കഴിയുകയാണ്. കോയമ്പത്തൂർ, ബെം​ഗളൂരു എന്നിവിടങ്ങളിൽ രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തെരിഞ്ഞ് പരിശോധന തുടരുകയാണ്. ഇതിനിടെയാണ് ചുവന്ന കാര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നത്.

Content Highlight: Sexual harassment complaint against Rahul Mangkoota, red Polo car used to escape, BJP leader Prashant Sivan

Next TV

Related Stories
'അർദ്ധരാത്രി വീഡിയോയല്ല, പകൽ പാർലമെന്റിൽ സംസാരിക്കൂ'; ചോദ്യപേപ്പർ ചോർച്ചയിൽ മോദിക്കെതിരെ ഖാർഗെ

Jul 24, 2026 12:31 PM

'അർദ്ധരാത്രി വീഡിയോയല്ല, പകൽ പാർലമെന്റിൽ സംസാരിക്കൂ'; ചോദ്യപേപ്പർ ചോർച്ചയിൽ മോദിക്കെതിരെ ഖാർഗെ

പരീക്ഷ ക്രമക്കേടിൽ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാത്തതിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിമർശനം. രാത്രി വീഡിയോയ്ക്ക് പകരം പകൽ...

Read More >>
'മോദി യുവാക്കളുടെ മനസ്സിൽ നിന്ന് കുടിയിറങ്ങി', 'ബിജെപി ഗുജറാത്തി കമ്പനി ആകും'; മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ് ആയുധമാക്കി സന്ദീപ് വാര്യര്‍

Jul 24, 2026 11:21 AM

'മോദി യുവാക്കളുടെ മനസ്സിൽ നിന്ന് കുടിയിറങ്ങി', 'ബിജെപി ഗുജറാത്തി കമ്പനി ആകും'; മുരളി മനോഹര്‍ ജോഷിയുടെ കുറിപ്പ് ആയുധമാക്കി സന്ദീപ് വാര്യര്‍

വിദ്യാർത്ഥി സമരത്തെ അനുകൂലിച്ച് മുരളി മനോഹർ ജോഷി രംഗത്ത്. "ബിജെപി പ്രതിപക്ഷത്ത് ഇരിക്കട്ടെ" എന്ന് സന്ദീപ് വാര്യർ. ഡൽഹി പൊലീസ് നടപടി ക്രൂരമെന്ന്...

Read More >>
 'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

Jul 22, 2026 03:18 PM

'നാടിനെ രക്ഷിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് രാജീവ് ചന്ദ്രശേഖർ, വനിത പ്രവർത്തകയെ പൊലീസ് മുഖത്തടിച്ചെന്ന് ബിജെപി, കെപിസിസി മാർച്ചിനിടെ സംഘർഷം

ഡൽഹിയിൽ മോദിയുടെ വീടിന് മുന്നിലെ കോൺഗ്രസ് സമരത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കെപിസി ഓഫീസിലേക്ക് ബിജെപി മാർച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു,...

Read More >>
adimage
  ഡൽഹിയിൽ  ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം,  ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

Jul 22, 2026 11:00 AM

ഡൽഹിയിൽ ഇന്നലെ നടന്നത് നരനായാട്ട്, തന്നെ ആർക്കുവന്നും കാണാം, ഓഫീസിൽ അനുമതി നിഷേധിച്ചെന്ന വാർത്തകൾ തെറ്റെന്നും വി.ഡി. സതീശൻ

ഡൽഹിയിലെ NEET പ്രതിഷേധക്കാർക്ക് നേരെയുള്ള പൊലീസ് നടപടിയെ "നരനായാട്ട്" എന്ന് വിമർശിച്ച് വി.ഡി. സതീശൻ. ഓഫീസിൽ അനുമതി നിഷേധിച്ചുവെന്ന പ്രചാരണം...

Read More >>
'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി';  വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

Jul 21, 2026 04:18 PM

'പാർട്ടിയെ ചതിച്ചവരെ പാർട്ടിക്ക് ആവശ്യമില്ല, വോട്ടെടുപ്പിൽ എൽഡിഎഫുമായി കോൺഗ്രസ് കൗൺസിലർമാർ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി'; വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡന്റ്‌

പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരായ അവിശ്വാസ പ്രമേയത്തിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടി. പാർട്ടിയെ ചതിച്ചവർക്ക്...

Read More >>
'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

Jul 21, 2026 02:44 PM

'അഭിമാനത്തോടെ ഇറങ്ങുന്നു, അഴിമതിയോ സ്വജന പക്ഷപാതമോ ഭരിച്ച കാലയളവിൽ ഉണ്ടായിട്ടില്ല'; യുഡിഎഫിനോട് കടപ്പാട് ഉണ്ടെന്ന് ദിയ പുളിക്കക്കണ്ടം

അവിശ്വാസ പ്രമേയത്തെ തുടർന്ന് പാലാ നഗരസഭ ചെയർപേഴ്സൺ സ്ഥാനം നഷ്ടമായ ദിയ ബിനു പുളിക്കകണ്ടത്തിന്റെ ആദ്യ പ്രതികരണം. ജനാധിപത്യ വിധി അംഗീകരിക്കുന്നു....

Read More >>
Top Stories

adimage adimage
Entertainment News